Activate your premium subscription today
Tuesday, Apr 8, 2025
ബത്തേരി∙ ദേശീയ പാത 766ൽ ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ചൂടുപിടിക്കവേ കർണാടകയിൽ ഒരു സംഘം ആളുകൾ പ്രതിഷേധവുമായി രംഗത്ത്. വനത്തിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും അടയ്ക്കണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് അടുത്തിടെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് ഇടക്കാലത്ത് നിർജീവമായ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ആരംഭിച്ചത്.
ബെംഗളൂരു ∙ ബന്ദിപ്പൂർ വനമേഖലയിൽനിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ പൊലീസ് രക്ഷിച്ചു. പണമിടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസിൽ തടവിലിട്ട 4 പേരെ അറസ്റ്റ് ചെയ്തു.
ചാമരാജനഗർ ∙ ഗുണ്ടൽപേട്ടിലെ ബന്ദിപ്പൂർ വനത്തിൽ മൂന്നംഗ കുടുംബത്തെ കാണാതായി. 2ന് വനമേഖലയ്ക്കു സമീപത്തെ റിസോർട്ടിൽ മുറിയെടുത്ത ബെംഗളൂരു സ്വദേശി നിഷാന്ത് (40), ഭാര്യ ചന്ദന (34), ഇവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണു തിങ്കളാഴ്ച കാണാതായത്.
ബെംഗളൂരു∙ ബന്ദിപ്പൂർ വനത്തിൽ ആനയെ പ്രകോപിപ്പിച്ച ആന്ധ്ര വിശാഖപട്ടണം സ്വദേശികളിൽനിന്ന് 25,000 രൂപ പിഴ ഈടാക്കിയതായി വനംവകുപ്പ് അറിയിച്ചു. ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന ആനയെ ദേഷ്യം പിടിപ്പിക്കുന്നതിന്റെയും ആന ഓടിച്ചപ്പോൾ രക്ഷപ്പെടാൻ കാറിൽ കയറുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. വന്യജീവി
ബത്തേരി ∙ ദേശീയപാത 766ൽ ഒന്നര പതിറ്റാണ്ടോളമായി നിലനിൽക്കുന്ന രാത്രിയാത്രാ നിരോധനത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്നു പ്രതീക്ഷ. കാരണം ബോധിപ്പിക്കുന്ന പക്ഷം അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനയാത്രയ്ക്ക് അനുമതി നൽകുമെന്നു കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ കഴിഞ്ഞദിവസത്തെ പ്രസ്താവന ഈ സൂചനയാണു നൽകുന്നത്.
ബത്തേരി∙ വയനാട് അതിർത്തിയിൽ കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ വേട്ടക്കാരും വനപാലകരും തമ്മിലുണ്ടായ വെടിവയ്പിൽ നായാട്ടു സംഘത്തിലെ ഒരാൾ മരിച്ചു. ഒരാൾ പിടിയിലായി. 8 പേർ ഓടി രക്ഷപ്പെട്ടു. ഗൂണ്ടൽപേട്ട ഭീമൻപേട് സ്വദേശി മനു (35) ആണ് മരിച്ചത്. മദൂർ റേഞ്ച് ഹൊങ്കള വനമേഖലയിൽ നിന്ന് മലമാനുകളെ വേട്ടയാടി
ആദ്യം വന്നാൽ കടുവയെ കാണാം; വൈകിയാൽ പുള്ളിമാനെയും കാട്ടുപോത്തിനെയും കണ്ടു മടങ്ങാം’. കർണാടകയിലെ നാഗർഹോളെ ദേശീയ വന്യജീവി ഉദ്യാനത്തിൽ നിന്ന് ആദ്യം പുറപ്പെടുന്ന സഫാരി വാഹനത്തിൽ ഇടം കിട്ടണമെങ്കിൽ പുലർച്ചെ എത്തണമെന്ന് നിർദേശിച്ചത് വയനാട് സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സുഹൃത്തായിരുന്നു. ആദ്യത്തെ
ഓസ്കർ പുരസ്കാരം ലഭിച്ച ‘ ദി എലിഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായ പാപ്പാൻ ദമ്പതികൾ ബൊമ്മനെയും ബെല്ലിയെയും ആദരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുതുമലയിലെത്തി. ഇവർ വളർത്തിയ രഘു, ബൊമ്മി എന്നീ ആനക്കുട്ടികൾക്കു കരിമ്പു നൽകിയും ഓമനിച്ചും സമയം ചെലവഴിച്ച പ്രധാനമന്ത്രി പാപ്പാന്മാർക്കൊപ്പം ഫോട്ടോക്കും പോസ് ചെയ്തു.
കോഴിക്കോട്∙ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞതില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതി. കോഴിക്കോട് കൊല്ലേഗല്‍ ദേശീയപാതയിലെ
ബത്തേരി∙ കർണാടകയിലെ ബന്ദിപ്പുർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ദേശീയപാത 766ൽ മുത്തങ്ങ കഴിഞ്ഞുള്ള മൂലഹള്ളി ചെക്ക്പോസ്റ്റിനടുത്ത് ആനക്കുളത്തിന് സമീപമാണ് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഇതിനെ തുടര്‍ന്ന് കര്‍ണാടക വനംവകുപ്പ് മൂലഹള്ളി, മധൂര്‍ ചെക്ക് പോസ്റ്റുകള്‍ അടച്ച് ഗതാഗതം
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.