ബന്ദിപ്പുർ വന്യജീവി സങ്കേതത്തിൽ ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു; ഗതാഗതം പുനഃസ്ഥാപിച്ചു

Mail This Article
ബത്തേരി∙ കർണാടകയിലെ ബന്ദിപ്പുർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ദേശീയപാത 766ൽ മുത്തങ്ങ കഴിഞ്ഞുള്ള മൂലഹള്ളി ചെക്ക്പോസ്റ്റിനടുത്ത് ആനക്കുളത്തിന് സമീപമാണ് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഇതിനെ തുടര്‍ന്ന് കര്‍ണാടക വനംവകുപ്പ് മൂലഹള്ളി, മധൂര്‍ ചെക്ക് പോസ്റ്റുകള്‍ അടച്ച് ഗതാഗതം നിരോധിച്ചു.
ബന്ദിപ്പുരിൽ രാത്രിയാത്ര നിരോധനം നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ അപകടമാണിത്. തമിഴ്നാട് റജിസ്ട്രേഷനുള്ള വാഹനം കേരളത്തിലേക്ക് വരുന്നതിനിടെയാണ് ആനയെ ഇടിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജഡം റോഡിൽ നിന്നു മാറ്റി രാവിലെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
English Summary: Elephant dies after being hit by lorry at Bandipur Tiger reserve