ADVERTISEMENT

മലയാള സിനിമയിലെ അഭിനേത്രിയും മോഡലുമാണ് സാധിക വേണുഗോപാൽ. ബോൾഡ് ഫോട്ടോ ഷൂട്ടുകളും കഥാപാത്രങ്ങളും കൊണ്ട് ശ്രദ്ധ നേടിയ സാധിക സമൂഹത്തില്‍ നടക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കാറുണ്ട്. തന്റെ വസ്ത്രധാരണത്തെപ്പറ്റിയാണ് പലരും മോശമായി പറയാറുള്ളത്. എന്നാൽ മറ്റുള്ളവരുടെ അഭിപ്രായമല്ല തന്റെ കംഫർട്ടാണ് മെയിൻ എന്നു നേരത്തേ തന്നെ സാധിക പറഞ്ഞിരുന്നു. 

'ഈ മേഖലയിൽ ജോലി ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നം വന്നാൽ അതിനു മറുപടിയെന്നോണം ആളുകൾ പറയുന്നത്. 'ആഹ്, അച്ഛനും അമ്മയും അവളെ ഇങ്ങനെ ഇറക്കി വിട്ടിട്ടല്ലേ' എന്നാണ്. എല്ലാവരും എല്ലാ ജോലിയും ചെയ്യാൻ പോകുന്നവരാണ്. ആണും പെണ്ണുമുള്ള എല്ലാ മേഖലയിലും ഈ പ്രശ്നമുണ്ട്. അപ്പോൾ ഇതൊരു മേഖലയുടെ പ്രശ്നമല്ല. എല്ലായിടത്തും പ്രശ്നമുണ്ട്.'

'സാധാരണ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇട്ടിരിക്കുന്ന വസ്ത്രമാണെന്നാണ് പറയാറ്, എന്നാൽ പൊതുവേ മോഡേൺ ആയി നടക്കുന്നവർ പ്രശ്നം നേരിടുന്നത് കുറവായിട്ടാണ് തോന്നുന്നത്. നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒട്ടുമിക്ക റേപ്പ് കേസുകളിലും സാധാരണ പെൺകുട്ടികളും, ചെറിയ കുട്ടികളുമാണ് ഉള്ളത്. ജീൻസോ ഷോർട്സോ ഇട്ടു പോയവരല്ല പീഡിപ്പിക്കപ്പെട്ടത്. ഡ്രസ് ഒരു കാരണമേയല്ലായിരുന്നു. എല്ലാവരും പറയുന്നതു പോലെ എല്ലാം മറച്ച് മാന്യമായി വസ്ത്രം ചെയ്ത് പോയവരാണ് ഇവരൊക്കെയും. അതിനർഥം വസ്ത്രധാരണമല്ല, ആൾക്കാരുടെ ചിന്താഗതിയാണ് പ്രശ്നം. വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയുടെ പ്രശ്നമാണത്.' സാധിക പറഞ്ഞു.

Read also:'അഡ്ജസ്റ്റ്മെന്റിനു തയാറെങ്കിൽ നായിക വേഷം തരാം'; അഭിനയരംഗത്ത് നേരിട്ട പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് സാധിക

സ്കൂൾ കാലഘട്ടത്തിലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്നു കുട്ടിയായിരുന്നതിനാൽ പ്രതികരിക്കാനൊന്നും പറ്റിയിരുന്നില്ലെന്നും സാധിക പറഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോള്‍ എല്ലാ കാര്യത്തിലും പ്രതികരിക്കാറുണ്ട്. സഭ്യമല്ലാത്ത കമന്റിനും പ്രൈവറ്റ് മെസേജുകൾക്കും നല്ല മറുപടി കൊടുക്കാറുണ്ട്. അവർ ചെയ്തത് തെറ്റാണെന്ന് അവർ തിരിച്ചറിയണം എന്നും സാധിക പറഞ്ഞു.

Image Credits: Instagram/radhika_venugopal_sadhika
Image Credits: Instagram/radhika_venugopal_sadhika

മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സാധിക ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞത്.

Read also: നാട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ്; പൊട്ടിക്കരഞ്ഞ് അമ്മയും പെങ്ങളും, വിഡിയോ കണ്ട് കരഞ്ഞുപോയെന്ന് കമന്റുകൾ

Content Summary: Sadhika Venugopal talks about problems faced by women in the society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com