2020 പുതുവർഷഫലം ഒറ്റനോട്ടത്തിൽ

Mail This Article
അശ്വതി: ഭാഗ്യമുള്ള വർഷം. സാമ്പത്തിക നില മെച്ചപ്പെടും കഴിഞ്ഞ വർഷത്തെ ദുരിതങ്ങൾ പൂർണമായി മാറും. പുതിയ ജോലിക്ക് സാധ്യത.
ഭരണി: ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ദൈവാധീനം ഉള്ള കാലമാണ്. വരുമാനം വർധിക്കും.
കാർത്തിക: ഗുണദോഷ സമ്മിശ്രമായ സമയമാണ്. ചിലർക്ക് ആരംഭത്തിലും മറ്റ് ചിലർക്ക് വർഷാന്ത്യത്തിലും നേട്ടങ്ങൾ ഉണ്ടാകും. ധാരാളം യാത്രകൾക്ക് സാധ്യതയുണ്ട്.
രോഹിണി: പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നടക്കുകയില്ല. ചിലത് മുടങ്ങുകയും ചെയ്യും. അപകടങ്ങൾക്കും സാധ്യതയുണ്ട്. വർഷാന്ത്യം ഗുണകരം.
മകയിരം: സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ കഴിയും. ആത്മീയ കാര്യങ്ങളോട് വിമുഖത തോന്നും. അവിവാഹിതരുടെ വിവാഹം നടക്കും.
തിരുവാതിര: കുടുംബജീവിതം സന്തോഷകരമാകും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിയും.
പുണർതം: ചിലർക്ക് വിദേശവാസത്തിന് അവസരം ലഭിക്കും. ദാമ്പത്യജീവിതം ഊഷ്മളമാകും. പണത്തിന് ബുദ്ധിമുട്ടില്ല.
പൂയം: വീട് വിട്ട് കഴിയേണ്ടതായി വരും. വർഷാവസാനം വരുമാനം വർധിക്കും. തീർഥയാത്രയിൽ പങ്കു ചേരും. അപവാദം കേൾക്കാൻ ഇടയുണ്ട്.
ആയില്യം: നല്ല കാര്യങ്ങളും അല്പം ചില ബുദ്ധിമുട്ടുകളും കലർന്ന വർഷമാണിത്. അപകടകരമായ സാഹചര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.
മകം: പല വഴിയിലൂടെ പണം കൈവശം വന്നു ചേരും. സന്താനങ്ങൾ മൂലം സന്തോഷിക്കാൻ അവസരം ലഭിക്കും. തൊഴിൽ രഹിതർക്ക് ഉദ്യോഗം ലഭിക്കും.
പൂരം: പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. സാമ്പത്തിക നിലഭദ്രമാണ്. ആരോഗ്യം തൃപ്തികരം.
ഉത്രം: പുതിയ വീട്ടിലേക്ക് താമസം മാറും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. കൂടുതൽ ഉത്തരവാദിത്വങ്ങൾ ജോലിസ്ഥലത്ത് ഏറ്റെടുക്കും.
അത്തം: പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വർഷാവസാനം സാമ്പത്തിക പുരോഗതി ഉണ്ടാകും.
ചിത്തിര: അന്യനാട്ടിലേക്ക് സ്ഥലം മാറ്റം ഉണ്ടാകും. വീട് പുതുക്കി പണിയും. മാതാവിന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
ചോതി: പുതിയ വീട്ടിലേക്ക് താമസം മാറും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ആരോഗ്യം തൃപ്തികരം.
വിശാഖം: സാമ്പത്തികമായി ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലം ആണ്. ചിലർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. യാത്രകൾ ഗുണകരമാകും.
അനിഴം: പൊതുവേ ഗുണകരമായ വർഷം. വരുമാനം വർധിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങൾ ലഭിക്കും. പേരും പെരുമയും വർധിക്കും. ഉപരിപഠനം സാധ്യമാകും.
തൃക്കേട്ട: ദീർഘകാലമായി കാത്തിരുന്ന കാര്യങ്ങൾ സഫലമാകും. ധനസ്ഥിതി മെച്ചപ്പെടും. മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടും.
മൂലം : വിദ്യാർഥികൾ പഠനത്തിൽ അലസരാകും. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ഉദ്യോഗാർഥികൾക്ക് വർഷാവസാനം പുതിയ ഉദ്യോഗം ലഭിക്കും.
പൂരാടം: പുതിയ പ്രമേമബന്ധങ്ങൾ ഉടലെടുക്കും. പരീക്ഷകളിൽ പ്രതീക്ഷിച്ച പോലെ നേട്ടം ഉണ്ടാകില്ല. കുടുംബജീവിതം സന്തോഷകരമാകും.
ഉത്രാടം: സാമ്പത്തിക ക്ലേശങ്ങൾ തരണം ചെയ്യേണ്ടി വരും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. യാത്രകൾ ഗുണകരം.
തിരുവോണം: കഴിഞ്ഞ വർഷത്തെക്കാൾ സാമ്പത്തിക ഞെരുക്കം ഉണ്ടാകും. തീർഥയാത്രയിൽ പങ്കുചേരും. വർഷാന്ത്യം മെച്ചമാകും. വീട് മോടിപിടിപ്പിക്കും.
അവിട്ടം: ഏറെ നാളായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ സഫലമാകും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകും. പരീക്ഷയിൽ ഉന്നത വിജയം നേടും.
ചതയം: ഏര്‍പ്പെടുന്ന കാര്യങ്ങളിൽ എല്ലാം വിജയം കൈവരിക്കും. വരുമാനം വർധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും.
പൂരുരുട്ടാതി: ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ദൃശ്യമാകും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും. അദ്ധ്വാനഭാരം വർധിക്കും.
ഉത്തൃട്ടാതി: പ്രവർത്തിക്കനുസൃതമായ നേട്ടങ്ങൾ ലഭിക്കും. ഏറെ കാലമായി കാത്തിരുന്ന കാര്യം സഫലമാകും. സന്താനഭാഗ്യത്തിനും സാധ്യതയുണ്ട്.
രേവതി : ഗുണദോഷസമ്മിശ്രമായ കാലമാണ്. ജോലി ഭാരം വർധിക്കും. എന്നാൽ വരുമാനവും വർധിക്കും. സന്താനങ്ങൾ മൂലം സന്തോഷിക്കാൻ കഴിയും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
English Summery : 2020 New Year Prediction By Dr P. B . Rajesh