'പുസ്തകം സമ്മാനിക്കൂ കൂട്ടുകാരെ നേടൂ' ; ഈ കുട്ടികൾ വേറെ ലെവൽ

Mail This Article
'പുസ്തകം സമ്മാനിക്കൂ കൂട്ടുകാരെ നേടൂ' എന്ന സാമൂഹിക ഉത്തരവാദിത്ത പരിപാടിയുടെ ഭാഗമായി പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ റീഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവീകരിച്ച നാലാഞ്ചിറ കറ്റച്ചക്കോണം ഗവണ്മെൻറ് ഹൈസ്‌കൂളിലെ ലൈബ്രറി ഇരു സ്കൂളിലെയും വിദ്യാർഥി പ്രതിനിധികൾ സംയുക്തമായി ഉദ്ഘാടനം ചെയ്തു.

അയ്യായിരത്തിലധികം പുസ്‌തങ്ങളും നിരവധി ആനുകാലികങ്ങളും പത്രങ്ങളും ലൈബ്രറിയിൽ വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പുസ്‌തകങ്ങളുടെ വർഗ്ഗീകരണവും ക്രമീകരണവും കുട്ടികളാണ് നിർവഹിച്ചത്. ലൈബ്രറിയ്ക്കു വേണ്ടി കേന്ദ്രീയവിദ്യാലയത്തിലെ കുട്ടികൾ സമാഹരിച്ച പുസ്‌തകങ്ങൾ പ്രൻസിപ്പൽ ആർ. ഗിരി ശങ്കരൻ തമ്പി ഹെഡ് മാസ്റ്റർ രാകേഷ് ആർ നു കൈമാറി. ലൈബ്രറി ഇൻചാർജ് ടീച്ചർ റഹീന ബീവി സ്‌കൂൾ ക്യാപ്റ്റൻ മൈഥിലിക്ക് ആദ്യ പുസ്‌തകം നൽകി വിതരണം ആരംഭിച്ചു.
പരിപാടിയുടെ ടെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുസ്‌തകങ്ങളും പഠന സാമഗ്രികളും സമ്മാനിച്ചു. തുടർന്ന് ഇരു സ്കൂളിലെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും വായന മത്സരങ്ങളും നടന്നു. 'പുസ്തകം സമ്മാനിക്കൂ കൂട്ടുകാരെ നേടൂ' പദ്ധതിയുടെ കീഴിൽ നവീകരണം നടക്കുന്ന എട്ടാമത്തെ വിദ്യാലയ ലൈബ്രറിയാണ് ഇത്.
രംഗൻ പുളിയാടി (പി ടി എ വൈസ് പ്രസിഡന്റ്) , പ്രൊഫ. സുദർശനൻ പിള്ള (സിഎംസി മെമ്പർ), എസ് ഷൈല (കെ വി പട്ടം ഹെഡ് മിസ്ട്രസ്) എന്നിവർ ആശംസകൾ അർപ്പിച്ചു. കോർഡിനേറ്റർ പട്ടം കെ വി ലൈബ്രേറിയൻ എസ്. എൽ. ഫൈസൽ നന്ദി പറഞ്ഞു.