ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ മലയാളി ബാലൻ; അഭിമാനമായി ശ്രേയസ്
Mail This Article
നാസ കൂടി പങ്കാളിയായ ക്യാമ്പയിനിൽ ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി നേടി മലയാളിയായ പതിമൂന്നുകാരൻ. വൈക്കം ചെമ്പ് സ്വദേശികളായ ഗിരിഷ്-ചിഞ്ചു ദമ്പതികളുടെ മകനായ ശ്രേയസ്സാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
കോവിഡ് കാലത്ത് ഓൺലൈനായി നാസയുടെ ഇ - റിസർച്ച് ടീമിൽ അംഗത്വം. 2022 ൽ നാസയുടെ സിറ്റിസൺ സൈന്‍റിസ്റ്റ്. വൈക്കം ചെമ്പിന്‍റെ ശ്രേയസുയർത്തിയ ഈ ശ്രേയസ് ആള് ചില്ലറക്കാരനല്ല. നാസയുടെ മിൽക്കി വെ എക്സ്പോളർ ടീം അംഗമായി പ്രവർത്തിക്കുമ്പോഴായിരുന്നു ശ്രേയസ് രണ്ട് പുതിയ ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തിയത്. ഈ വർഷം ജനുവരിയിൽ തുടങ്ങിയ ഓൺലൈൻ കാംപയിനിൽ ഫെബ്രുവരി 5 മുതൽ 29 വരെ നടത്തിയ റിസർച്ചിലാണ് ശ്രേയസ് ഈ നേട്ടം കൈവരിച്ചത്. ഇതോടെയാണ് ഇൻഡ്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതി നേടിയത്.
നാസ കണ്ടു പിടിച്ച ഒരു നക്ഷത്രത്തിന് പേരിടാനുള്ള അവസരവും ഈ പതിമൂന്ന് കാരന് ലഭിച്ചു. ജി.എസ്. സി. ഷൈനി ഫൈവ് എയിറ്റ് വൺ വൺ നയൻ എന്ന് പേരുമിട്ടു. പേര് നൽകുകയും ചെയ്തു. ശ്രേയസിന്‍റെ നേട്ടം ഗിന്നസ് ബുക്കിലേക്കുള്ള പരിഗണയിലാണ്. പൊതുപ്രവർത്തകൻ കൂടിയായ ചെമ്പ് സ്വദേശി ഗിരീഷിന്‍റെയും ചിഞ്ചുവിന്‍റെയും മകനാണ് ശ്രേയസ്.