ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജപ്പാനിലെ മിയാകെ–ജിമ ദ്വീപിലേക്ക് എത്തുന്നവർ പെട്ടെന്നൊന്നു ഭീതിപ്പെടാൻ സാധ്യതയുണ്ട്. അൽപം പേടിപ്പെടുത്തുന്ന ഡിസൈനുള്ള ഗാസ്മാസ്കുകളുമായി ആളുകൾ നിങ്ങൾക്കു നേരെ വരുന്നതാകും കാണുക. ചില ഹൊറർ, സോംബി, സർവനാശ ഹോളിവു‍ഡ് ചിത്രങ്ങളിലെ സീനുകളാകും അപ്പോൾ ഓർമ വരുക. മിയാക ജിമയിൽ ആരും മുഖം കാട്ടാറില്ല.കാട്ടിയാൽ ഗുരുതര പ്രത്യാഘാതങ്ങളുറപ്പ്. 

ജപ്പാനിലെ ഹോൻഷു ദ്വീപിനു തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ദ്വീപാണു മിയാകെ ജിമ. പസിഫിക് സമുദ്രത്തിലെ ഡെവിൾസ് സീ എന്നറിയപ്പെടുന്ന കടൽപ്രദേശത്ത്. വെറും 55 ചതുരശ്ര കിലോമീറ്ററാണു ആകെ വിസ്തീർണം. ജാപ്പനീസ് തലസ്ഥാനം ടോക്യോയ്ക്കു 180 കിലോമീറ്റർ അകലെമാറിയുള്ള മിയാകെ ജിമ ലോകത്തു ജീവിക്കാൻ ഏറ്റവും ദുർഘടമായ സ്ഥലമാണ്. എങ്കിലും ഇവിടെ 2884 പേർ ജീവിക്കുന്നു.

the-masked-danger-island-miyakejima-japan1
Spring Miyakejima taken from 3500m above. Photo Credits : orimoto/ Shutterstock.com

അഗ്നിപർവത മേഖലയായ ഇസു ദ്വീപുകളുടെ ഭാഗമാണ് മിയാകെ ജിമ. ഇവിടത്തെ അഗ്നിപർവതങ്ങളിൽ പ്രധാനം ദ്വീപിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മൗണ്ട് ഒയാമ എന്ന സജീവ അഗ്നിപർവതമാണ്. 2000 ൽ, മൗണ്ട് ഒയാമ എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഒരു വർഷത്തിനിടെ ഉണ്ടായ പതിനേഴായിരത്തിലധികം ഭൂചലനങ്ങളുടെ സമ്മർദ്ദം മൂലമായിരുന്നു ആ വൻ പൊട്ടിത്തെറി.  

 

ഇതിന്റെ ഫലമായി സൾഫർ ഉൾപ്പെടെ വിഷവാതകങ്ങൾ ദ്വീപിലെ അന്തരീക്ഷമാകെ നിറഞ്ഞു. സ്ഫോടനം നടന്ന് ആദ്യനാളുകളിൽ ഇങ്ങോട്ടേക്കുള്ള വിമാനസർവീസുകൾ വരെ നിർത്തിവച്ചിരിക്കുകയായിരുന്നു. അപകടം നടന്നതിനെ തുടർന്നു ദ്വീപിലെ അന്തേവാസികളെയെല്ലാം ജപ്പാൻ ഒഴിപ്പിച്ചു. എന്നാൽ ഇവരി‍ൽ നല്ലൊരു വിഭാഗത്തിനു ദ്വീപിലേക്കു തിരിച്ചുപോകണമെന്നായിരുന്നു ആഗ്രഹം. വിഷവാതകഭീഷണിയും കടുത്ത സാഹചര്യങ്ങളുമുണ്ടായിട്ടും ജന്മനാടിനോടുള്ള സ്നേഹത്താൽ 2006ൽ ഇവർ തിരികെയെത്തി.

the-masked-danger-island-miyakejima-japan2
A wedding on Miyakejima Island. Photo credits : Twitter

 

ഇന്നും ഒയാമ പർവതത്തിൽ നിന്നും രാസവാതകങ്ങൾ വമിക്കുന്നുണ്ട്. അന്തരീക്ഷം വിഷമയമാണ്. എന്നാൽ മിയാക ജിമയിലെ ആളുകൾ ഇതിനെ നേരിടാനും ഇതിനൊപ്പം ജീവിക്കാനും പഠിച്ചിരിക്കുന്നു. ഇവിടെയും റെസ്റ്ററന്റുകളും കല്യാണപ്പാർട്ടികളും നീന്തൽക്കുളങ്ങളും ബീച്ച് സഞ്ചാരികളുമൊക്കെയുണ്ട്. പക്ഷേ എല്ലാവരും കൃത്യമായി ഗാസ് മാസ്ക് ധരിക്കുന്നു. അല്ലാതെ ഇറങ്ങിയാൽ വലിയ അപകടമാണ്.

കാര്യം ഇങ്ങനെയൊക്കെയെങ്കിലും മിയാകെ ജിമ ഇന്നു ജപ്പാനിലെ ഒരു ടൂറിസ്റ്റ് ഹോട്സ്പോട്ടാണ്. ഒട്ടേറെ പേർ ഇവിടെ വിനോദസഞ്ചാരത്തിനായി എത്തുന്നുണ്ട്. ടോക്യോയിൽ നിന്നു ബോട്ടോ ഹെലിക്കോപ്റ്ററോ ഉപയോഗിച്ചാണു സാധാരണ ഇവിടെ ആളുകൾ വരുന്നത്.

 

സഞ്ചാരികൾക്കു ദ്വീപിലെത്തിയ ശേഷം ഗാസ് മാസ്കുകൾ കടകളിൽ നിന്നു വാങ്ങിക്കാം. ഇവിടത്തെ എല്ലാ കടകളിലും ഗാസ് മാസ്കുകൾ  കിട്ടും.ദ്വീപിന്റെ ചില സ്ഥലങ്ങൾ വളരെ ചേതോഹരമാണ്. പുൽമേടുകളും ഡോൾഫിനുകളും സ്കൂബ ഡൈവിങ്ങിനുള്ള അവസരങ്ങളും ഇവിടെയുണ്ട്. ആളുകളും വളരെ സൗഹൃദമനോഭാവമുള്ളവരും ദ്വീപിന്റെ സംസ്കാരത്തിലും പെരുമയിലും അഭിമാനം കൊള്ളുന്നവരുമാണെന്നു അവിടെ പോയ സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നു.

 

Content Summary:  Miyake-jima: The “Gas Mask Island” of Japan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com