എംഡിഎംഎ കേസ്; അറസ്റ്റിലായ മനു ക്രിമിനൽ കേസുകളിലെ പ്രതി

Mail This Article
ഹരിപ്പാട് ∙ ബെംഗളൂരുവിൽ നിന്ന് തലസ്ഥാനത്തെ ഗുണ്ടകൾക്ക് എംഡിഎംഎ എത്തിച്ചു നൽകിയതിന് അറസ്റ്റിലായ സംഘത്തിലെ കരുവാറ്റ സ്വദേശി മനു കൊലപാതകം ഉൾപ്പെടെ പല ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കരുവാറ്റ അഞ്ജലി വീട്ടിൽ എസ്.മനുവാണ്(34) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തമ്പാനൂർ പൊലീസ് ഹരിപ്പാട് പൊലീസിന്റെ സഹായത്തോടെയാണ് മനുവിനെ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തെ ഗുണ്ടകൾക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ലഹരി സംഘത്തിന്റെ തലവൻ ബെംഗളൂരു സ്വദേശി ജോൺ ഹെന്നഡിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി ക്കടത്തിന് സാമ്പത്തിക സഹായം നൽകിയ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട്ട് കൊലപാതകം ഉൾപ്പെടെ 8 ക്രിമിനൽ കേസുകളിലെ പ്രതിയാണ് മനു എന്ന് പൊലീസ് പറഞ്ഞു.ലഹരി കച്ചവടക്കാരനായ മനുവിന്റെ വീട്ടിൽ നിന്ന് വർഷങ്ങൾക്കു മുൻപ് 2 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. പല തവണ ചെറിയ അളവിൽ കഞ്ചാവുമായി മനുവിനെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.