ADVERTISEMENT

ബെംഗളൂരു∙ ഉദ്ഘാടനത്തിനു പിന്നാലെ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ ബിഡദി ബൈപാസിലെ മേൽപാലത്തിൽ കുഴി രൂപപ്പെട്ടു. ഇതേത്തുടർന്ന് പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി അറ്റകുറ്റപ്പണി ആരംഭിച്ചു. പാലത്തിന്റെ ഗർഡറുകൾ തമ്മിൽ യോജിപ്പിച്ച ഇടങ്ങളിലാണു കുഴി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ പാലം ഗതാഗതത്തിനായി തുറന്നത്. എൻഎച്ച് 275ന്റെ ഭാഗമായി 8479 കോടി രൂപ ചെലവിട്ടു നിർമിച്ച പാതയാണിത്. 

പാലത്തിന്റെ മിനുസമേറിയ ടാറിങിൽ മഴയത്ത് ബ്രേക്കിടുമ്പോഴും മറ്റും ഭാരവാഹനങ്ങൾ തെന്നുന്നെന്ന പരാതിയിൽ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ഇവിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് എക്പ്രസ് വേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് കോൺഗ്രസും ദളും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 

 ഗതാഗതം പൂർവസ്ഥിതിയിൽ 

പാലത്തിന്റെ ഗർഡറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരുമ്പ് പട്ട വാഹനങ്ങൾ കയറിയിറങ്ങി തകർന്നിരുന്നു. ഇത് മാറ്റി സ്ഥാപിക്കുന്നതിനാണ് പാലത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ പ്രൊജക്ട് ഡയറക്ടർ ബി.ടി ശ്രീധർ പറഞ്ഞു. ഇതു മാറ്റി സ്ഥാപിച്ച് ഗതാഗതം പൂർവസ്ഥിതിയിലാക്കിയെന്നും പാലത്തിനും റോഡിനും മറ്റു തകരാറുകൾ ഇല്ലെന്നും ശ്രീധർ പറഞ്ഞു.

നിരക്ക് കൂട്ടി കർണാടക ആർടിസി

എക്സ്പ്രസ് വേയിൽ ടോൾ പിരിവ് ആരംഭിച്ചതോടെ സംസ്ഥാനാന്തര റൂട്ടിൽ ടിക്കറ്റ് നിരക്ക് ഉയർത്തി കർണാടക ആർടിസി. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലേക്കുള്ള ബസുകളിൽ 15 –20 രൂപ വരെയാണ് നിരക്ക് കൂട്ടിയത്. സാരിഗ എക്സ്പ്രസ് ബസുകളിൽ 15 രൂപയും രാജഹംസ ഡീലക്സ് ബസുകൾക്ക് 18 രൂപയും എസി, മൾട്ടി ആക്സിൽ ബസുകൾക്ക് 20 രൂപയും വർധിപ്പിച്ചു. ഓൺലൈൻ ബുക്കിങ്ങിൽ പുതിയ ടിക്കറ്റ് നിരക്ക് നിലവിൽ വന്നു. 

ബസുകൾക്ക് ഇരുവശങ്ങളിലേക്കും 690 രൂപയും മൾട്ടി ആക്സിൽ ബസുകൾക്ക് 750 ആണ് ടോൾ നിരക്ക്.  ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട്, മൈസൂരു, വിരാജ്പേട്ട്, മടിക്കേരി, ഊട്ടി എന്നിവിടങ്ങളിലേക്കാണ് എക്സ്പ്രസ്‌ വേ വഴി കർണാടക ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നത്.  കർണാടക ആർടിസിയുടെ ബെംഗളൂരു –മൈസൂരു പുതുക്കിയ ടിക്കറ്റ് നിരക്ക്, പഴയ നിരക്ക് ബ്രാക്കറ്റിൽ 

സാരിഗെ എക്സ്പ്രസ് –165 രൂപ (150), രാജഹംസ അൾട്രാ ഡീലക്സ്–198 (180), എസി, മൾട്ടി ആക്സിൽ, ഇലക്ട്രിക് ബസ് –330 (310).കേരള ആർടിസിയും കൂട്ടുംടോൾ ആരംഭിച്ചതോടെ കേരള ആർടിസിയും മൈസൂരു വഴിയുള്ള ബസുകളിലെ നിരക്ക് ഉയർത്തും. പുതിയ നിരക്ക് അടുത്ത ദിവസം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പഴയ നിരക്കിലാണ് മലബാറിലേക്കും തെക്കൻ കേരളത്തിലേക്കും മൈസൂരു വഴിയുള്ള ബസുകൾ ഓടിക്കുന്നത്.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com