ബിഷപ്പിനെതിരായ കേസ് : കോതമംഗലത്ത് കേരള കോൺഗ്രസ് ഉപവാസം 31ന്
Mail This Article
കോട്ടയം ∙ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് 31നു കോതമംഗലത്ത് ഉപവാസസമരം നടത്തും. ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നടപടി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
ആലുവ- മൂന്നാർ രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജന മുന്നേറ്റ യാത്രയിൽ പങ്കെടുത്ത ബിഷപ്പിനെതിരെ കേസെടുത്ത വനംവകുപ്പ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വനം വകുപ്പ് ഓഫീസിന് മുന്നിൽ നടക്കുന്ന ഉപവാസ സമരത്തിൽ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ അഡ്വ. പി.സി. തോമസ്,
എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ടി.യു. കുരുവിള, അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി, അഡ്വ. തോമസ് ഉണ്ണിയാടാൻ, സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.