പരിചയക്കാരന്റെ മകളായ സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ

Mail This Article
പൂയപ്പള്ളി ∙ പരിചയക്കാരന്റെ മകളായ സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ. അമ്പലംകുന്ന് നെട്ടയം, ബിലാൽ നഗറിൽ കൊല്ലംകോട് പുത്തൻ വീട്ടിൽ ഷൗക്കത്ത് അലി (64) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9 ന് ആണ് സംഭവം. സ്കുളിലേക്കു പോയ പെൺകുട്ടിയെ വഴിയിൽ കാത്ത് നിന്ന് നിർബന്ധിച്ച് ഇയാൾ സ്കൂട്ടറിൽ കയറ്റി .പിന്നീട് ഇടവഴികളിൽ കൂടി വണ്ടി ഓടിച്ചു പോയി ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ അശ്ലീലച്ചുവയിൽ സംസാരിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി എതിർത്ത് ബഹളം വച്ചതതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് വിദ്യാർഥിനിയെ പൂയപ്പള്ളി ജംക്‌ഷനിൽ ഇറക്കിവിട്ടു.
അവിടെ നിന്ന് പെൺകുട്ടി നിലവിളിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് ഷൗക്കത്തിനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കണ്ണനല്ലൂരിലെ ബന്ധു വീട്ടിൽ പോയി മടങ്ങി വന്ന ഇയാളെ പൂയപ്പള്ളി നെയ്തോട് ഭാഗത്ത് നിന്നു പൊലീസ് പിടികൂടുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഷൗക്കത്ത് അലിയെ റിമാൻഡ് ചെയ്തു. പൂയപ്പള്ളി എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിൽ എ. എസ്.മാരായ ചന്ദ്രകുമാർ, അനിൽകുമാർ, ഡബ്ല്യു.സി.പി. ഒ.ജുമൈല ബീവി, എസ്.സി.പി.ഒ. എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.