െവള്ളാവൂർ ജലപദ്ധതി പാതിവഴിയിൽ;കോൺഗ്രസ് സമരത്തിൽ

Mail This Article
കറുകച്ചാൽ ∙ മണിമല വെള്ളാവൂർ മേജർ ജല പദ്ധതിയിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വാഴൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തി. 1996ൽ തുടക്കം കുറിച്ച പദ്ധതി കോടികൾ ചെലവഴിച്ചിട്ടും നിർജീവമായി തുടരുന്നു. പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ പൊട്ടിപ്പൊളിഞ്ഞ സംഭരണ ടാങ്ക് നന്നാക്കാനോ പ്രധാന പൈപ്പ് ലൈനുകൾ സ്ഥാപിക്കാനോ കഴിഞ്ഞിട്ടില്ലെന്നു സമരക്കാർ ആരോപിച്ചു.
എതിരേറ്റുമാക്കൽ ആൽത്തറയ്ക്കു സമീപം സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.എം.സേതുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ്.അഭിലാഷ്, ബ്ലോക്ക് കമ്മിറ്റി അംഗം അനൂപ് പണിക്കർ, വാർഡ് പ്രസിഡന്റ് ലോജി കുന്നപ്പള്ളിൽ, വികാസ് ഗോപി , അരുൺ മണ്ണുങ്കൽ, ചാക്കോ തോമസ് എന്നിവർ പ്രസംഗിച്ചു.