നാലമ്പല തീർഥാടനവുമായി മാണി സി.കാപ്പൻ

Mail This Article
പാലാ ∙ രാമപുരം നാലമ്പല ദർശന തീർഥാടനത്തിൽ പങ്കെടുത്ത് മാണി സി.കാപ്പൻ എംഎൽഎയും. ദർശനത്തിനായി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തിയ എംഎൽഎയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. തുടർന്നു കൂടപ്പുലം ലക്ഷ്മണസ്വാമി, അമനകര ഭരതസ്വാമി, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രങ്ങളിൽ മാണി സി.കാപ്പൻ എംഎൽഎ ദർശനം നടത്തി. തുടർന്നു ക്ഷേത്ര ഭാരവാഹികളുമായി ദർശന ക്രമീകരണങ്ങൾ വിലയിരുത്തി.
തീർഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. ഒരുക്കങ്ങളുടെ ഭാഗമായി വിളിച്ച യോഗത്തിന്റെ തീരുമാനപ്രകാരം എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാമപുരം-കൂത്താട്ടുകുളം റോഡിന്റെ താൽക്കാലിക അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണ്. റോഡിലെ കുഴികൾ മുഴുവൻ 2 ദിവസത്തിനുള്ളിൽ നികത്തുമെന്നു മാണി സി.കാപ്പൻ പറഞ്ഞു. രാമപുരം പഞ്ചായത്ത് മുൻ അംഗങ്ങളായ മത്തച്ചൻ പുതിയിടത്തുചാലിൽ, എം.പി.കൃഷ്ണൻ നായർ എന്നിവരും എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.