അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി ശാരീരിക ബുദ്ധിമുട്ട് 'അനുഭവിക്കുന്ന ഉണ്ണിക്കുട്ടന് വീട്ടിലേക്ക് എത്തുന്നതിന് വേണ്ടി നിർമിച്ച റോഡിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കുന്നു. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, കെ.സി.മത്തായി എന്നിവർ സമീപം
Mail This Article
×
ADVERTISEMENT
അയർക്കുന്നം ∙ ഓട്ടിസവും, ശാരീരിക അസ്വസ്ഥകളുമുള്ള മനക്കുന്നേൽ ഉണ്ണിക്കുട്ടന് (16) പത്താം വാർഡിലെ കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയ സ്നേഹവഴിയിലൂടെ ഇനി വീട്ടിലെത്താം. അയർക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ 23, 24 കോൺഗ്രസ് ബൂത്ത് കമ്മിറ്റി നിർമിച്ചു നൽകിയ റോഡ് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നിന് സമാനമായ സ്ഥലത്തു സ്ഥിതിചെയ്യുന്ന വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം വരെ എവിടെയെങ്കിലും പോകണമെങ്കിൽ പ്രധാന റോഡുവരെ ഉണ്ണിക്കുട്ടനെ എടുത്തുകൊണ്ട് പോകേണ്ട സ്ഥിതിയായിരുന്നു.
ശാരീരിക അസ്വാസ്ഥ്യമുള്ള ഉണ്ണിക്കുട്ടന്റെ ഈ ദുരിതം കണ്ട് കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ച് വീട്ടുമുറ്റത്തേക്ക് വാഹനം എത്തുന്ന രീതിയിൽ 100 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തു നൽകുകയായിരുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് നിർമാണ ചെലവ്. യുഡിഎഫ് കൺവീനർ ഫിൽസൻ മാത്യൂസ്, കെ.സി.മത്തായി കറ്റുവെട്ടിക്കൽ, ഷിജോ തേക്കിയിൽ, റോബിൻ ഈന്തുകാട്ടിൽ, ജോർജ് ചാരമംഗലം, അയർക്കുന്നം മഹിള കോൺഗ്രസ് പ്രസിഡന്റ് ലീലാമ്മ ബാബു എന്നിവർ പ്രസംഗിച്ചു.
English Summary:
Accessibility improvements for Manakkunnel Unnikkuttan highlight a community's commitment to inclusivity. A new path built by Congress workers in Ayarkunnam, Kerala allows easier access to his home for the teenager with autism and physical disabilities.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.