ADVERTISEMENT

കോഴിക്കോട് ∙ പൊലീസും മോട്ടർ വാഹന വകുപ്പും ബോധവൽക്കരണവും ശിക്ഷാ നടപടികളും തുടരുമ്പോഴും വാഹനാപകടങ്ങൾക്കു ശമനമില്ല. റോഡിൽ പൊലിയുന്ന ജീവൻ ഓരോ ദിവസവും കൂടി വരുന്നു. കഴിഞ്ഞ 12 വർഷംകൊണ്ട് ജില്ലയിൽ 3518 പേർ വാഹന അപകടത്തിൽ മരിച്ചു എന്ന കണക്ക് പുറത്തുവന്ന ദിവസം 3 മരണങ്ങൾ കൂടി പട്ടികയിൽ എഴുതി ചേർക്കേണ്ടി വന്നു. അപകടങ്ങളുടെ കാരണം വാഹനപ്പെരുപ്പമാണെന്ന് പൊതുവെ പറയാം. എന്നാൽ ശ്രദ്ധയോടെയുള്ള ഡ്രൈവിങ് സംസ്കാരം ഇല്ലാത്തതാണ് കൂടുതൽ അപകടങ്ങൾക്കും കാരണം. ബസുകളുടെ അമിത വേഗം അപകടങ്ങൾക്ക് പ്രധാനകാരണമാണ്. 

അശാസ്ത്രീയമായ സമയ നിർണയവും ജീവനക്കാർക്കു കലക്‌ഷൻ ബത്ത സമ്പ്രദായം ഏർപ്പെടുത്തിയതുമാണ് ബസുകളുടെ അമിത വേഗത്തിനു കാരണം. അപകട മരണങ്ങളിൽ മരിക്കുന്നതും കിടപ്പിലാകുന്നതും ഏറെയും ഇരുചക്രവാഹന യാത്രക്കാരാണ്. 12 വർഷത്തിനിടയിൽ മരിച്ചവരിൽ ഏറെയും ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരാണ്. റോഡിൽ എങ്ങനെ പെരുമാറണമെന്നോ എങ്ങനെ വാഹനം ഓടിക്കണമെന്നോ അറിയാതെ വണ്ടിയുമായി ഇറങ്ങുന്നവരാണ് അപകടങ്ങൾക്ക് മറ്റൊരു കാരണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com