തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വ്യവസ്ഥകളോടെ ഒറ്റയ്ക്ക് എഴുന്നള്ളിക്കാം
Mail This Article
×
പാലക്കാട് ∙തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനയെ ഉത്സവങ്ങളിൽ വ്യവസ്ഥകളോടെ ഒറ്റയ്ക്ക് എഴുന്നള്ളിക്കാൻ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വ്യവസ്ഥകൾക്ക് വിധേയമായാണ് അനുമതി. മറ്റ് ആനകൾക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കരുത്.
എഴുന്നള്ളത്ത് ആരംഭിച്ച് അവസാനിക്കുന്നത് വരെയുള്ള ആനയുടെ വിഡിയോ ചിത്രീകരിച്ച് വനം വകുപ്പിന് കൈമാറണം. ജില്ലയിൽ നടക്കാനിരിക്കുന്ന വിവിധ പൂരങ്ങളിൽ ആനയെ പങ്കെടുപ്പിക്കാനുളള അനുമതി ചോദിച്ചുളള അപേക്ഷകളുടെ അടിസ്ഥാനത്തിൽ ജില്ലാതല മോണിറ്ററിങ് സമിതി കമ്മിറ്റി അടിയന്തരമായി എഡിഎം കെ.മണികണ്ഠന്റെ അധ്യക്ഷതയിൽ ചേരുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.