വ്യാജവാറ്റ് പിടിക്കാൻ പുഴയിലും ഡ്രോൺ
Mail This Article
കൊരട്ടി∙ പുഴ കേന്ദ്രീകരിച്ച് വ്യാജമദ്യ വിപണനവും തുരുത്തുകളിൽ ചാരായ നിർമാണവും നടത്തുന്നതായ രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം പുഴയിൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തി. വഞ്ചിയിൽ ഓരോ തുരുത്തുകളിലും തീരപ്രദേശങ്ങളിലും പൊലീസ് സംഘമെത്തി. ലോക്ഡൗൺ ദിനങ്ങളിൽ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയപ്പോൾ പുഴയിലൂടെ വള്ളങ്ങളിൽ വ്യാജമദ്യം കടത്തിയിരുന്നതായി സൂചനയുണ്ടായിരുന്നു. അന്നു മുതൽ പൊലീസ് ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
സിഐ ബി.കെ.അരുൺ, എസ്ഐമാരായ രാമു ബാലചന്ദ്ര ബോസ്, സി.ഒ.ജോഷി, എഎസ്ഐ മുരുകേഷ് കടവത്ത്, സിപിഒമാരായ വി.ആർ.രഞ്ജിത്, പി.എം.ദിനേശ് എന്നിവരാണ് സംഘത്തിലുള്ളത്. പുളിക്കക്കടവ് പാലം മുതൽ ചാലക്കുടി പാലം വരെയുള്ള 10 കി.മീറ്ററാണ് ആദ്യ ദിനം പരിശോധിച്ചത്.കഴിഞ്ഞ ദിവസം കൂവക്കാട്ടുകുന്നിൽ നിന്ന് 500 ലീറ്ററും അന്നനാട്ടിൽ നിന്ന് 50 ലീറ്ററും വാഷ് പൊലീസ് പിടിച്ചെടുത്തിരുന്നു.