ADVERTISEMENT
ഗുരുവായൂർ ∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോഡി ബിൽഡിങ് മത്സരത്തിൽ 76 പോയിന്റുകൾ നേടി ആതിഥേയരായ  ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ചാംപ്യൻമാരായി.  ശ്രീകൃഷ്ണയിലെ ലിയോ (80 കിലോ വിഭാഗം), മുഹമ്മദ് ബിലാൽ (90കിലോ), ഇൻഫെൻ (90 പ്ലസ്) എന്നിവർ സ്വർണം നേടിയപ്പോൾ മാഹിർ അലി (60 കിലോ), അശ്വിൻ വാരിയർ (90 പ്ലസ്) എന്നിവർ വെള്ളി മെഡൽ നേടി. 42 പോയിന്റോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാം സ്ഥാനവും 38 പോയിന്റോടെ എംഇഎസ് വളാഞ്ചേരി മൂന്നാം സ്ഥാനവും നേടി.   വിജയികൾക്ക് അർജുന അവാർഡ് ജേതാവ് ടി.വി.പോളി, കോളജ് പ്രിൻസിപ്പൽ ഡോ. പി.എസ്.ബിജോയ് എന്നിവർ സമ്മാനങ്ങൾ നൽകി. ഡോ. കെ.എസ്.ഹരിദയാൽ, ക്യാപ്റ്റൻ  രാജേഷ് മാധവൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com