ഡ്രോൺ പരിശീലന പ്രദർശനം

Mail This Article
×
ഇരിങ്ങാലക്കുട∙ പൊറത്തിശേരി ചിത്രവള്ളി പാടശേഖരത്തിൽ ഡ്രോൺ പരിശീലന പ്രദർശനം നടത്തി. സമ്പൂർണ എന്ന സൂക്ഷ്മ മൂലക മിശ്രിതം ഡ്രോൺ ഉപയോഗിച്ചു തളിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എൻജിനീയറിങ് വിഭാഗവും മഹിളാ റൈസ് പ്രൊഡ്യൂസർ കമ്പനിയും ചേർന്നാണു പ്രദർശനം സംഘടിപ്പിച്ചത് നഗരസഭാധ്യക്ഷ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. കൃഷി ഡപ്യൂട്ടി ഡയറക്ടർ എസ്.മിനി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഫെനി എബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അജിത് കുമാർ, ബൈജു കുറ്റിക്കാടൻ, അൽഫോൻസ തോമസ്, വിൻസന്റ് ആൻസി തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.