സംസ്ഥാന ബജറ്റ് മണ്ഡലങ്ങൾക്ക് അനുവദിച്ചത്: പുതുക്കാടിന് 73 കോടി; ഒല്ലൂരിന് 148 കോടി
Mail This Article
പുതുക്കാടിന് 73 കോടി
പുതുക്കാട് ∙ സംസ്ഥാന ബജറ്റിൽ മണ്ഡലത്തിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി കെ.കെ.രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. ബജറ്റിൽ മണ്ഡലത്തിലെ 20 പദ്ധതികൾക്കായി 73 കോടി രൂപ ഇടം പിടിച്ചിട്ടുണ്ടെങ്കിലും 8 പ്രവൃത്തികൾക്കായി 10 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
∙പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ രണ്ടാം ഘട്ടം– 2 കോടി രൂപ
∙പുതുക്കാട് ജിവിഎച്ച്എസ് സ്കൂൾ പുതിയ കെട്ടിടം – ഒരു കോടി രൂപ
∙തൃക്കൂർ-മണലിറോഡ് നവീകരണം – 2.5 കോടി
∙വല്ലച്ചിറ പഞ്ചായത്ത് ഗ്രൗണ്ട് സ്റ്റേഡിയം – ഒരു കോടി
∙തൃക്കൂർ ഗവ. സർവോദയ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരണം– ഒരു കോടി
∙കൊടകര ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം മറ്റത്തൂർ - കോടാലി ഐപി ബ്ലോക്ക് നിർമാണം– ഒരു കോടി
∙ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി രണ്ടാം ഘട്ടം– ഒരു കോടി
നെന്മണിക്കര പഞ്ചായത്ത് പാർപ്പിട സമുച്ചയ നിർമാണ പ്രവൃത്തികൾ– 50 ലക്ഷം
ഒല്ലൂരിന് 148 കോടി
ഒല്ലൂർ∙സംസ്ഥാന ബജറ്റിൽ മണ്ഡലത്തിൽ 148 കോടിയുടെ പദ്ധതികൾ അനുവദിച്ചു.
∙പുത്തൂർ മൃഗശാല 6 കോടി രൂപ.
∙ ഒളകര ആദിവാസി ഉന്നതിയിലേക്കു റോഡ് നിർമിക്കാൻ 3 കോടി.
∙ കൈനൂർ-മുണ്ടോളിക്കടവ് റോഡ് ബിഎംബിസി ആക്കുവാൻ 4 കോടി.
∙ സുവോളജിക്കൽ പാർക്കിന്റെ മുന്നിലൂടെയുള്ള തോണിപ്പാറ കുരിശുമൂല റോഡിനു 8 കോടി,
∙ നടത്തറ, വീബിൻ ഭഗവതി, എരവിമംഗലം, പുത്തൂർ, കാലടി വഴിയുള്ള മൈനാർ റോഡിന് 3.25 കോടി.
∙ മാടക്കത്തറ കരപ്പൻചിറ നവീകരിക്കാൻ 2.50 കോടി.
∙ താണിക്കുടം പുഴ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന് 10 കോടി.
∙ വാണിയംപാറയിലെ കുളം നവീകരണത്തിന് അനുവദിച്ച 1 കോടി.
∙ മാരായ്ക്കലിൽ ധർമൻ കടവ്, മാപ്പിളക്കാട് ചെക്ക് ഡാമിനു 5 കോടി.
∙ ഒല്ലൂർ പള്ളിക്ക് ചുറ്റുമുള്ള റോഡിനു ബിഎംബിസി ടാറിങ്ങിനു 2.75 കോടി.
∙പീച്ചി ഡാം വികസനത്തിന് 10 കോടി.
∙ പീച്ചി ഗെസ്റ്റ് ഹൗസ് പുനർനിർമിക്കുന്നതിന് 10 കോടി.
∙ പുത്തൂരിൽ ഗെസ്റ്റ് ഹൗസ് നിർമിക്കുന്നതിനു 10 കോടി.
∙പീച്ചിയിൽ ആരംഭിച്ച ഐടിഐക്ക് കെട്ടിടം നിർമിക്കുന്നതിന് 15 കോടി.
∙ ഒല്ലൂർ ഗവ.കോളജിൽ പുതിയ കെട്ടിടം നിർമിക്കാൻ 18 കോടി.
∙ ഡോ. സുകുമാർ അഴീക്കോടിന്റെ നാമധേയത്തിലുള്ള പഠന ഗവേഷണ കേന്ദ്രത്തിന്റെ തുടർ നടപടികൾക്ക് 2 കോടി.
∙ മാന്ദാമംഗലത്ത് തിയറ്റർ കം ഷോപ്പിങ് കോംപ്ലക്സിനു 15 കോടി.
∙ സൗത്ത് അഞ്ചേരി റോഡിന് 6 കോടി,
∙ മുളയം-വാട്ടർ ടാങ്ക്-പള്ളിക്കണ്ടം കൂട്ടാല റോഡിന് 9 കോടി.
∙ വലക്കാവ്-താളിക്കുണ്ട് റോഡിന് 8 കോടി.