ഫുൾബ്രൈറ്റ് അവാർഡ് നേടി ഡോ. അനു ഉണ്ണി ; 22 ലക്ഷത്തിലേറെ രൂപ ഗ്രാന്റ് ലഭിക്കും

Mail This Article
പറവൂർ ∙ യുഎസ് – ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷന്റെ ഫുൾബ്രൈറ്റ് നെഹ്റു അക്കാദമിക് ആൻഡ് പ്രഫഷനൽ എക്സലൻസ് അവാർഡ് കേരള സർവകലാശാല കാര്യവട്ടം ക്യാംപസ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.അനു ഉണ്ണിക്കു ലഭിച്ചു.
27,000 ഡോളർ (22 ലക്ഷത്തിലേറെ രൂപ) ഗ്രാന്റ് ലഭിക്കും. യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടനിൽ പഠിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്താനും അവസരമുണ്ട്. അടുത്തമാസം യുഎസിലേക്കു പോകുന്ന ഡോ.അനു 8 മാസം അവിടെയുണ്ടാകും. എറണാകുളം പറവൂർ മനക്കിൽ ഇമ്മാനുവൽ ഉണ്ണി – ഡെയ്സി ദമ്പതികളുടെ മകളാണ്.
Content Summary : Dr. Anu Unni has received fullbright award