ADVERTISEMENT

ഹരിപ്പാട് വീയപുരം ഇക്കോ ടൂറിസം പദ്ധതി ഫയലിൽ ഉറങ്ങുന്നു. വീയപുരം സംരക്ഷിത വനം കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായിരുന്നു പഞ്ചായത്തു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ചുള്ള പദ്ധതികൾ 2 വർഷം മുൻപു സർക്കാരിനു സമർപ്പിക്കുകയും ചെയ്തു. കുട്ടികൾക്കുള്ള പാർക്ക്, ആറുകളിലും തോടുകളിലും വഞ്ചികളിലുള്ള സഞ്ചാരം എന്നിവയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സംരക്ഷിത വനത്തിൽ പക്ഷി നിരീക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്ന നിർദേശവും ഉണ്ടായിരുന്നു. 

എന്നാൽ ഇതുവരെയും നടപടികളൊന്നുമായിട്ടില്ല.ഇതിനുപുറമേയാണു അനധികൃത മണൽക്കടത്തു മൂലമുള്ള തീരമിടിച്ചിൽ സംരക്ഷിത വനത്തിന് ഭീഷണിയായിട്ടുള്ളത്. ഇപ്പോൾ തടി ഡിപ്പോയുടെ ഭാഗത്തു മാത്രമാണ് സംരക്ഷണ ഭിത്തി നിർമിച്ചിട്ടുള്ളത്.  ഇവിടെ സുരക്ഷയ്ക്ക് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ സംരക്ഷിത വനമേഖലയിലേക്ക് ആർക്കും പ്രവേശിക്കാവുന്ന നിലയാണ്. ഇതിനും ഇതുവരെയും പരിഹാരമായിട്ടില്ല.

14.32 ഏക്കറിലെ സംരക്ഷിത വനം

പമ്പ, അച്ചൻ കോവിൽ ആറുകൾ സംഗമിക്കുന്ന ഭാഗത്താണ് വീയപുരത്തെ സംരക്ഷിത വനം. ആറിന്റെ ഇരുകരകളിലുമുള്ള14.32 ഏക്കർ ഭൂമിയിലാണ് സംരക്ഷിതവനം സ്ഥിതിചെയ്യുന്നത്. ഇതിൽ പടിഞ്ഞാറേ കരയിലാണ് തടി ഡിപ്പോയുടെ ഓഫിസും തേക്കുത്തടികൾ സൂക്ഷിക്കുന്ന സ്ഥലവും.

കിഴക്കേ കരയിലാണ് വനത്തിന്റെ പ്രതീതിയുള്ള സ്ഥലം. വനമാണെങ്കിലും കാടുകളിൽ വളരുന്ന മരങ്ങളൊന്നും ഇവിടെയില്ല. 2013 ജൂലൈ 31നാണ്  സംരക്ഷിത വനമായി പ്രഖ്യാപിച്ചത്. റാന്നി ഫോറസ്റ്റ് ഡ‍ിവിഷന്റെ കീഴിൽ കരികുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് വീയപുരത്തെ സംരക്ഷിത വനം.

English Summary: Veeyapuram Ecotourism project

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com