കൊടുംകാട്ടിൽ ഒരു വയസ്സുകാരനുൾപ്പെടെ 4 കുട്ടികൾ; തിരച്ചിലിന് 100 സൈനികരും നായ്ക്കളും: 40–ാംദിവസം രക്ഷ
![amazon അന്വേഷണസംഘം കുട്ടികൾക്കൊപ്പം. (Photo: Twitter/@AlertaNews24)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2023/6/10/amazon.jpg?w=1120&h=583)
Mail This Article
ബൊഗോട്ട (കൊളംബിയ) ∙ ‘രാജ്യത്തിന് സന്തോഷം നൽകുന്ന കാര്യം! 40 ദിവസം മുൻപ് ആമസോൺ വനത്തിൽ കാണാതായ 4 കുട്ടികളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു.’– കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്വിറ്ററിലൂടെ അറിയിച്ചപ്പോൾ ലോകം മുഴുവൻ ആശ്വാസപ്പെടുകയായിരുന്നു. 13, 9, 4, 1 വയസ്സുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.
![amazon-2 amazon-2](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2023/6/10/amazon-2.jpg)
മെയ് 1നായിരുന്നു കൊളംബിയയെ ഞെട്ടിച്ച അപകടം. തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു പറന്നുയർന്ന സെസ്ന–206 എന്ന ചെറുവിമാനം ആമസോൺ വനാന്തരഭാഗത്ത് തകർന്നുവീഴുകയായിരുന്നു. ഏഴുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആമസോൺ മഴക്കാടുകളിലെ പ്രധാന നഗരങ്ങളിലൊന്നായ സാൻ ജോസ് ഡെൽ ഗ്വാവിയറിലേക്ക് സഞ്ചരിക്കവേയാണ് വിമാനം നിയന്ത്രണവിട്ട് തകർന്നുവീണത്.
![amazon-3 amazon-3](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2023/6/10/amazon-3.jpg)
Read Also: ചുഴലി പിറക്കാൻ വേണ്ടത് 26 ഡിഗ്രി; മൂന്നിരട്ടി താപവുമായി അറബിക്കടൽ: ചിറകൊടിഞ്ഞ് മൺസൂൺ
കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യും പൈലറ്റുമുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ഹ്യൂട്ടോട്ടോ വാസികളാണ് അപകടത്തിൽപ്പെട്ടത്. ക്രിസ്റ്റിൻ (1), ലെസ്‌ലി (13), സൊളേമി (9). ടിൻ നൊറിൽ (4) എന്നിവര്‍ക്കായുള്ള തിരച്ചിൽ കൊളംബിയൻ സൈന്യം തുടർന്നു. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് വിമാനം കണ്ടെത്താനായത്.
കുഞ്ഞുങ്ങൾ ജീവനോടെയുണ്ടെന്ന് സൂചന നൽകുന്ന നിരവധി വസ്തുക്കൾ കാട്ടിൽനിന്നും കണ്ടെത്തിയതോടെ പ്രത്യേകസംഘം രക്ഷാദൗത്യം വേഗത്തിലാക്കി. 100 സൈനികരും പൊലീസ് നായ്ക്കളും ചേർന്നാണ് തിരച്ചിൽ നടത്തിയത്. കൂറ്റൻ മൃഗങ്ങളും വന്യമൃഗങ്ങളും കനത്തമഴയും ആമസോൺ മഴക്കാടുകളിലെ സൈന്യത്തിന്റെ തിരച്ചിൽ ദുഷ്കരമാക്കിയിരുന്നു.
English Summary: 40 days in the amazon forest four missing children found