ADVERTISEMENT

ന്യൂ‍ഡൽഹി∙ പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് പിറന്നു. ഞായറാഴ്ച മാത്രം രാജ്യത്തെ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തത് 5.3 ലക്ഷം പേരാണ്. ഒരു വർഷത്തെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം വച്ചുനോക്കുമ്പോൾ 18 ശതമാനത്തിന്റെ വർധന. പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ചരിത്രത്തിലാദ്യമായി 5 ലക്ഷം കടന്നത് കഴിഞ്ഞ നവംബറിലാണ്. 

പ്രതീകാത്മക ചിത്രം (Photo: IANS)
പ്രതീകാത്മക ചിത്രം (Photo: IANS)

അതിനു മുൻപ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് ഒക്ടോബർ 14നാണ്, 4.84 ലക്ഷം പേർ. കോവിഡിനു ശേഷം 2022 ഏപ്രിൽ 17നാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 4 ലക്ഷം കടന്നത്. 

യാത്രക്കാരിൽ 90 ശതമാനത്തിലേറെയും ഇൻ‍ഡിഗോയിലും ടാറ്റ ഗ്രൂപ്പ് എയർലൈനുകളിലുമാണ് (എയർ ഇന്ത്യ, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ്) യാത്ര ചെയ്യുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷമാകെ രാജ്യത്തെ ആഭ്യന്തര വിമാനറൂട്ടുകളിൽ സഞ്ചരിച്ചത് 16.13 കോടി യാത്രക്കാരാണ്.

 പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിലും ഇത് പുതിയ റെക്കോർഡ് ആയിരുന്നു. ഇതനുസരിച്ച് പ്രതിദിനം ശരാശരി 4.42 ലക്ഷം പേർ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തിട്ടുണ്ട്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

India sets a new record for domestic air travel with 5.3 lakh passengers on a single day. This surpasses previous records and signifies a strong recovery in the aviation sector.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com