മരണത്തിന്റെ വക്കിൽ ഓന്ത്; കൃത്രിമശ്വാസവും സിപിആറും നൽകി യുവാവ്: പുതുജീവിതം

Mail This Article
കൺമുൻപിൽ കിടന്ന് ജീവനുവേണ്ടി പിടയുന്ന മൃഗങ്ങളെ കണ്ടാൽ എന്തുചെയ്യും? ചിലർ കണ്ടിട്ടും കാണാതെ പോകും. മറ്റുചിലർ അവയ്ക്ക് സംരക്ഷണം ഒരുക്കും. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ജീവനറ്റുപോകുമെന്ന അവസ്ഥയിൽ കിടക്കുന്ന ഓന്തിന് പുതുജീവൻ നൽകിയ യുവാവ് ആണ് വിഡിയോയിലെ താരം. കൃത്രിമശ്വാസവും സിപിആറും നൽകിയാണ് ഓന്തിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
കുറ്റിക്കാട്ടിൽ നിന്നാണ് യുവാവിന് ഓന്തിനെ കിട്ടിയത്. ശരീരത്തിൽ വെള്ളം തെളിച്ചെങ്കിലും ഓടിരക്ഷപ്പെടാതെ കിടക്കുകയായിരുന്നു. തുടർന്ന് ഓന്തിനെ എടുത്ത് കൃത്രിമശ്വാസം നൽകി. വെള്ളം കുടിപ്പിച്ചു. അനക്കമൊന്നുമില്ലാതെ ഇരുന്നപ്പോൾ സിപിആറും നൽകി. പിന്നീട് മരുന്നും മറ്റും നൽകി പരിപാലിച്ചു. വിഡിയോയുടെ അവസാനം പൂർണ ആരോഗ്യവാനായ ഓന്ത് ചെടികളിൽ പിടിച്ചുകയറുന്നതാണ് കാണുന്നത്.