ADVERTISEMENT

വെള്ളത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐഐഎസ്‌സി) അറിയിച്ചു. സൂക്ഷ്മ പ്ലാസ്റ്റിക് തരികളായ മൈക്രോപ്ലാസ്റ്റിക്, ജലത്തിൽ നിന്ന് ആഗിരണം ചെയ്ത് നശിപ്പിക്കുന്നതിൽ ഹൈഡ്രോജെൽ 95% ഫലപ്രദമാണെന്നു പഠനത്തിൽ തെളിഞ്ഞു. 

വെള്ളത്തിന്റെ വ്യത്യസ്ത പിഎച്ച് മൂല്യങ്ങളിലും താപനിലകളിലും ഇത് ഫലപ്രദമായി പ്രവർത്തിക്കുമെന്നു പഠനത്തിനു നേതൃത്വം നൽകിയ ഐഐഎസ്‌സി മെറ്റീരിയൽസ് എൻജിനീയറിങ് പ്രഫസർ സൂര്യസതി ബോസ് പറഞ്ഞു. പഠനം നാനോ സ്കെയിൽ ജേണലിൽ പ്രസിദ്ധീകരിച്ചു. മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നതു ചുവന്ന രക്താണുക്കളുടെ ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കും. ഒപ്പം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.

English Summary:

Innovative Breakthrough: IISC Scientists Develop Hydrogel That Devours Microplastics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com