ADVERTISEMENT

വനമേഖലയോടു ചേർന്നുള്ള ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ മിക്കവാറും കാട്ടാനകളുടെ മുന്നിൽ അകപ്പെടാറുണ്ട്. വഴിയിൽ ആനയിറങ്ങിയാൽ വാഹനം അവ നീങ്ങുന്നത് വരെ നിർത്തിയിടുകയാണ് പതിവ്. അങ്ങനെ നിർത്തിയിട്ട വാഹനത്തിനുള്ളിൽ തുമ്പിക്കൈ കടത്തി ഭക്ഷണം തേടുന്ന കാട്ടാനയുടെ പഴയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഹൈവേയിലൂടെ പോയ ബസ് റോഡിനു നടുവിൽ തടഞ്ഞിട്ടായിരുന്നു ആനയുടെ പകൽക്കൊള്ള. ഡ്രൈവർ വാഹനം നിർത്തിയപ്പോൾ തുമ്പിക്കൈ ബസിന് അകത്തേക്കു കടത്തിയായിരുന്നു ആനയുടെ പരിശോധന. മുന്നിൽ വച്ചിരുന്ന ഭക്ഷണ സാധനങ്ങളായിരുന്നു ആനയുടെ ലക്ഷ്യം. ഡ്രൈവറുടെ തലയുടെ പിന്നിലൂടെ തുമ്പിക്കെ അകത്തേക്കിട്ട് പരിശോധിക്കുന്ന ആനയുടെ തുമ്പിക്കൈയിലേക്ക് അവിടെയുണ്ടായിരുന്ന സഹായി പഴം കൊടുത്തതും ആന തുമ്പിക്കൈ പുറത്തേക്കെടുത്തു. ഈ തക്കത്തിന് വണ്ടി മുന്നോട്ടെടുത്ത് ഡ്രൈവർ അവിടെ നിന്നു രക്ഷപെടുകയായിരുന്നു.

വാഹനത്തിനുള്ളിലുണ്ടായിരുന്നവരാണ് ദൃശ്യം പകർത്തിയത്. 2018 ജൂലൈയിൽ ശ്രീലങ്കയിലെ കാട്ടാരങ്കമായിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ട്വിറ്ററിൽ കഴിഞ്ഞ ദിവസം ദൃശ്യം പങ്കുവച്ചതോടെയാണ് സംഭവം വീണ്ടും ജനശ്രദ്ധനേടിയത്. വന്യജീവികൾക്ക് ആഹാരം നൽകരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ പലസ്ഥലത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ അതൊന്നും ഗൗനിക്കാതെ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ഇതാണ് മൃഗങ്ങളെ വാഹനത്തിനരികിലേക്ക് ആകർഷിക്കുന്നത്. പർവീൺ കസ്വാൻ പങ്കുവച്ച ഈ ദൃശ്യം ഇപ്പോൾ തന്നെ രണ്ട് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: Elephant puts trunk inside truck for banana treat

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com