ചുറ്റിക്കറങ്ങുന്ന അരിക്കൊമ്പനും ചക്കക്കൊമ്പനും ജനബാഹുല്യവും; കുങ്കിയാനകളെ മാറ്റി പാർപ്പിച്ച് വനം വകുപ്പ്

Mail This Article
അരിക്കൊമ്പൻ ദൗത്യത്തിനായി എത്തിച്ച കുങ്കിയാനകളെ മാറ്റി പാർപ്പിച്ച് വനം വകുപ്പ് . ചിന്നക്കനാൽ സിമൻറ് പാലത്തുനിന്ന് 301 കോളനി പരിസരത്തേക്കാണ് കുങ്കിത്താവളം മാറ്റിയത്. ജനബാഹുല്യം കണക്കിലെടുത്താണ് തീരുമാനം എന്ന് വനംമന്ത്രി പറഞ്ഞു.
പൊതു റോഡിനോട് ചേർന്നാണ് ഇതുവരെ കുങ്കിത്താവളം പ്രവർത്തിച്ചത്. അതിനാൽ കാഴ്ചക്കാരും കൂടുതലായിരുന്നു. നാല് കുങ്കികളെ ഒന്നിച്ച് കാണാനും ചിത്രീകരിക്കാനുമായി യൂട്യൂബ് വ്ളോഗർമാർ ഉൾപ്പെടെ നിരവധി പേർ ദിവസേന എത്തിയിരുന്നു. ഇത് ആനകൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടും പ്രകോപിതരാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് പുതിയ തീരുമാനം.
ഇക്കാര്യം നേരത്തെ തന്നെ വനം വകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്നു. സിമൻറ് പാലത്തെ കുംകി താവളത്തിന് സമീപത്തായി അരിക്കൊമ്പനും ചക്കക്കൊമ്പനും ദിവസങ്ങളായി ചുറ്റിക്കറങ്ങുന്നതും ആനകൾക്ക് ഭീഷണിയാണ്. ഒന്നിലേറെ തവണ അരിക്കൊമ്പൻ കുങ്കികളെ ആക്രമിക്കാൻ താവളത്തിലേക്ക് കടന്ന ചരിത്രവുമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് 301 കോളനിയിലേക്കുള്ള കുങ്കികളുടെ സ്ഥലം മാറ്റം.
English Summary: Mission Arikomban: Forest dept shifts kumki elephants from Chinnakanal