ഇതൊരു ബസ്മാത്രമല്ല, 7 സ്റ്റാർ സൗകര്യങ്ങളുള്ള ഒരു വീടും, വില 14 കോടി!
![newell-rv-3 Newell RV P50](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2020/1/24/newell-rv-3.jpg?w=1120&h=583)
Mail This Article
ഉൾവശത്തെ ചിത്രങ്ങൾ കണ്ടാൽ 5 സ്റ്റാർ സൗകര്യങ്ങളുള്ളൊരു വീട്. വലുപ്പമുള്ള മാസ്റ്റർ ബെഡ്‌റൂം വലിയ അറ്റാച്ച്ഡ് ബാത്ത്റൂമും ലിവിങ് റൂമും എന്നിങ്ങനെ ഒരു ആഡംബര വീടിനെ തോൽപിക്കുന്ന സൗകര്യങ്ങൾ. എന്നാൽ പുറത്തുനിന്നു നോക്കുന്ന ആളുകൾക്ക് ഇതൊരു ബസാണ്, മൾട്ടി ആക്സിൽ ബസ്.
![newell-rv-5 newell-rv-5](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2020/1/24/newell-rv-5.jpg)
മിയാമി ആസ്ഥാനമായുള്ള നുവെൽ കോച്ചസ് എന്ന കമ്പനിയാണ് ആ ആഡംബര ബസ് ഡിസൈൻ ചെയ്തിരിക്കുന്നത്. തങ്ങളുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ അത്യാഡംബര ബസ് പുറത്തിറക്കിയത്.
![newell-rv-6 newell-rv-6](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2020/1/24/newell-rv-6.jpg)
പോർഷെ ഡിസൈൻസ് രൂപകൽപന ചെയ്ത ബസിന് രണ്ട് ദശലക്ഷം ഡോളറാണ് വില (ഏകദേശം 14.25 കോടി രൂപ). ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ചാണ് വാഹനത്തിന്റെ പൂർണ രൂപകൽപന. നാൽപത്തഞ്ച് അടി നീളവുമുള്ള ബസിന് 60000 പൗണ്ട് ഭാരവുമുണ്ട്.
![newell-rv-4 newell-rv-4](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2020/1/24/newell-rv-4.jpg)
മൾട്ടി ആക്സിൽ വാഹനത്തിന് കരുത്തേകുന്നത് 605 എച്ച്പി ശക്തിയുള്ള കുമിൻസ് എൻജിനാണ്. ബെഡ്റൂമും കൂടാതെ കിടക്കയാക്കി രൂപമാറ്റം വരുത്താവുന്ന രണ്ടു സോഫകളുമുണ്ട് വാഹനത്തിൽ.
![newell-rv-1 newell-rv-1](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2020/1/24/newell-rv-1.jpg)
വീടുകളിലേതുപോലെയുള്ള കിച്ചണാണ് വാഹനത്തിൽ. രണ്ട് കുക്ക്ടോപ്പുകളും ഫ്രിഡ്ജ്, ഫീസർ, ഡിഷ് വാഷർ തുടങ്ങി ഒരു അടുക്കളയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്.
![newell-rv-7 newell-rv-7](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2020/1/24/newell-rv-7.jpg)
നാല് റൂഫ് മൗണ്ടർ എയർ കണ്ടീഷ്ണറാണ് വാഹനത്തിൽ. വിനോദങ്ങൾക്കായി മൂന്നു ടിവികൾ. 49 ഇഞ്ചും 28 ഇഞ്ചും വലുപ്പമുള്ള രണ്ടു ടിവികൾ ലിവിങ് റൂമിലും. 55 ഇഞ്ച് വലുപ്പമുള്ള 4കെ ടിവി ബെഡ്റൂമിലും നൽകിയിരിക്കുന്നു.
![newell-rv newell-rv](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2020/1/24/newell-rv.jpg)
മസാജ്, കൂളിങ്, ഹീറ്റിങ് സൗകര്യങ്ങളുള്ള ഡ്രൈവർ സീറ്റ്, പാസഞ്ചർ സീറ്റ്. റഡാർ ഡിറ്റക്റ്ററുള്ള ക്യാമറ സിസ്റ്റം, ഡാഷ്ബോർഡ് നാവിഗേഷൻ സിസ്റ്റം ടയർപ്രെഷർ മോണിറ്റർ തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാം ബസിലുണ്ട്.
English Summary: Newell RV With Bedroom and Bathroom Cost 2 Million Dollar