ADVERTISEMENT

പുതിയ എസ്‌യുവിയുമായി മഹീന്ദ്ര എത്തുന്നു. എക്സ്‌യുവി 900 എന്നു പേരിടുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം 2016 ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര പ്രദർശിപ്പിച്ച എയ്റോ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലായിരിക്കും.

എസ്‍യുവി കൂപ്പെയായി വാഹനം 2024ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. എക്സ്‌‌യുവി 500ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു എയ്റോ കൺസെപ്റ്റ് നിർമിച്ചത്. ഇറ്റാലിയന്‍ ഡിസൈന്‍ സ്ഥാപനമായ പിനിന്‍ഫാരിനയുടെ സഹകരണത്തോടെയായിരുന്നു 2016 കൺപസ്റ്റ് രൂപകല്‍പന ചെയ്തത്. എന്നാൽ പുതിയ വാഹനത്തിൽ വളരെ അധികം മാറ്റങ്ങളുണ്ടാകും. മഹീന്ദ്രയുടെ ആദ്യ നാലു ഡോർ എസ്‌‍യുവി കൂപ്പെയായിരുക്കും എക്‌സ്‌യുവി 900.

ഉടൻ പുറത്തിറങ്ങുന്ന എക്‌‌സ്‌യുവി 700 മോഡലിനോടാണ് വാഹനത്തിന് കൂടുതൽ സാമ്യം. 2 ലീറ്റർ എം സ്റ്റാലിയോൺ പെട്രോൾ എൻജിനും 2.2 ലീറ്റർ എം ഹോക്ക് എൻജിനുമാണ് വാഹനത്തിനു കരുത്തേകുന്നത്. അത്യാഡംബരം നിറഞ്ഞ ഇന്റീരിയറും എയ്റോയുടെ പ്രത്യേകതയാണ്. മഹീന്ദ്രയുടെ നിരയിലെ ഏറ്റവും വിലകൂടിയതും ആഡംബരം നിരഞ്ഞതുമായ വാഹനമായിരിക്കും എക്‌സ്‌യുവി 900. ഈ വാഹനത്തിലൂടെ ആ‍ഡംബരകാർ വിഭാഗത്തില്‍ സാന്നിധ്യം ഉറപ്പാക്കാനാണു മഹീന്ദ്രയുടെ ശ്രമം.

English Summary: Mahindra XUV900 SUV Coupe In The Works

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com