ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മൈക്രോ എസ്‍യുവി വിഭാഗത്തിൽ ടാറ്റ പഞ്ച്, സിട്രോൺ സി3, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാൻ കാസ്പർ അടുത്ത വർഷമെത്തും. എഎക്സ് വൺ എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനമായ കാസ്പറിന്റെ ചിത്രങ്ങള്‍ ഹ്യുണ്ടേയ് പുറത്തുവിട്ടിരുന്നു. ജന്മനാടായ ദക്ഷിണ കൊറിയയിൽ അരങ്ങേറിയ ഈ കുഞ്ഞൻ എസ്‌യുവി, വൈകാതെ ഇന്ത്യയടക്കമുള്ള വിപണികളിലും വിൽപനയ്ക്കെത്തുമെന്നാണ് സൂചന. അടുത്ത വർഷം ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ വാഹനത്തെ കമ്പനി പ്രദർശിപ്പിക്കും. മൈക്രോ എസ്‍യുവി സെഗ്‌മെന്റിലേക്ക് എത്തുന്ന വാഹനത്തിന് 5 ലക്ഷം രൂപയിൽ താഴെയായിരിക്കും വില.

hyundai-casper-3

ഹ്യുണ്ടേയ് ശ്രേണിയിലെ സബ് കോംപാക്ട് എസ്‌യുവിയായ ‘വെന്യു’വിനു താഴെയാവും ‘കാസ്പർ’ ഇടംപിടിക്കുക. ‘ഗ്രാൻഡ് ഐ10 നിയൊസി’നും ‘സാൻട്രോ’യ്ക്കുമൊക്കെ അടിത്തറയാവുന്ന ‘കെ വൺ’ കോംപാക്ട് കാർ പ്ലാറ്റ്ഫോമിലാണു ഹ്യുണ്ടേയ് ‘കാസ്പറും’ വികസിപ്പിച്ചിരിക്കുന്നത്. മികച്ച ലുക്കാണ് കാസ്പറിന്റെ പ്രധാന ആകർഷണം. മുൻവശത്ത് ചെറിയ ഡേടൈം റണ്ണിങ് ലാംപും വലിയ ഹെഡ്‌ലാംപുകളുമുണ്ട്. കൂടാതെ സൺറൂഫ് അടക്കമുള്ള സൗകര്യങ്ങളും.

hyundai-casper-4

ഇന്ത്യയിൽ ലഭ്യമായ എക്സൈസ് ഡ്യൂട്ടി ഇളവുകൾ ബാധകമാവും വിധത്തിൽ 3,595 എംഎം ആകും ഈ ചെറിയ എസ്‌യുവിക്കു നീളം. പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം, ഉയരം 1,575 എംഎം എന്നിങ്ങനെയാണ്. അങ്ങനെയെങ്കിൽ ഹാച്ച്ബാക്കായ ‘സാൻട്രോ’യെക്കാളും ചെറിയ എസ്‌യുവിയാവും ‘കാസ്പർ’. കാരണം ‘സാൻട്രോ’യുടെ നീളം 3,610 എം എമ്മും വീതി 1,645 എം എമ്മും ഉയരം 1,560 എം എമ്മുമാണ്.

hyundai-casper-7

‘കാസ്പറി’നു കരുത്തേകുക ‘ഗാൻഡ് ഐ 10 നിയൊസി’ലെ 1.2 ലീറ്റർ, നാലു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാവും. 83 ബിഎച്ച്പി വരെ കരുത്തും 114 എൻ എം ടോർക്കുമാണ് ഈ എൻജിൻ ‘ഗ്രാൻഡ് ഐ 10 നിയൊസി’ൽ സൃഷ്ടിക്കുന്നത്. 2023 ലോ 2024 ലോ ‘കാസ്പറി’ന്റെ വൈദ്യുത പതിപ്പും വിൽപനയ്ക്കെത്തിയേക്കും. വൈദ്യുതി മോട്ടറും ഗീയർ ബോക്സും പവർ ഇലക്ടോണിക്സുമുൾപ്പെടുന്ന ബോർഗ്വാർണർ ഇന്റഗ്രേറ്റഡ് ഡ്രൈവ് മൊഡ്യൂൾ(ഐ ഡി എം) സഹിതമാവും ഈ പതിപ്പിന്റെ വരവ്.

English Summary: Hyundai’s Punch rival coming 2023 festive season

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com