ADVERTISEMENT

സംസ്ഥാനത്തെങ്ങും സ്ഥാപിച്ച റോഡ് ക്യാമറകൾ ‘പണി’ തുടങ്ങിക്കഴിഞ്ഞു. ആദ്യ 24 മണിക്കൂറിൽ തന്നെ 84000 പേർ നിയമലംഘനത്തിനു കുടുങ്ങി എന്നാണ് മോട്ടർ വാഹന വകുപ്പ് അറിയിച്ചത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്നൽ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങൾ ക്യാമറയുടെ കണ്ണിൽ പതിയും. 

e-challan

 

നിയമലംഘനങ്ങളുടെ ചലാൻ വീട്ടിൽ എത്തുന്നതിനു മുമ്പു തന്നെ, നിങ്ങൾ റോഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ വഴിയുണ്ട്. പരിവാഹൻ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യമുള്ളത്. പരിവാഹൻ വെബ്സൈറ്റിലെ ‘ഇ ചലാൻ’ സിസ്റ്റത്തിൽ ഇതു പരിശോധിക്കാനാകും. 

 

e-challan-1

എങ്ങനെ പരിശോധിക്കാം?

e-challan-4

 

e-challan-2

പരിവാഹൻ വെബ്സൈറ്റിലെ അദർ പ്രോഡക്ട് ആൻഡ് സർവീസസ് എന്നതിലെ ‘ഇ ചലാൻ സിസ്റ്റ’ത്തിലാണ് പിഴ വിവരങ്ങൾ ലഭിക്കുക. അല്ലെങ്കിൽ https://echallan.parivahan.gov.in/ എന്ന വെബ് വിലാസം നൽകി ‘ഇ ചലാൻ’ സൈറ്റിലേക്കു പ്രവേശിക്കാം. 

 

e-challan-mobile

ഈ വിൻഡോയിൽ യൂസർനെയിമും പാസ്‌വേഡും ചോദിക്കും. അതിനു താഴെയുള്ള Get Challan Details എന്നതിൽ ക്ലിക് ചെയ്താൽ ചലാൻ വിവരങ്ങൾക്കായുള്ള മറ്റൊരു വിന്റോ ഓപ്പൺ ആകും. 

 

ഇതിൽ വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറും ഒപ്പം എൻജിൻ നമ്പറിന്റെയോ ഷാസി നമ്പറിന്റെയോ അവസാന 5 അക്കങ്ങളും നൽകിയാൽ നിങ്ങളുടെ വാഹനത്തിന്റെ നിയമലംഘനം റോഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്നു മനസ്സിലാക്കാം. 

 

എം പരിവാഹൻ

 

എം പരിവാഹൻ ആപ്പിലൂടെയും പിഴയുണ്ടോ എന്നു മനസ്സിലാക്കാം. ഇതിനായി എം പരിവാഹൻ ആപ്പിലെ ട്രാൻസ്പോർട്ട് സർവീസസ് എന്ന മെനുവിൽ ക്ലിക്ല് ചെയ്യുക. അതിനു ശേഷം ഇതിലെ ചെലാൻ റിലേറ്റഡ് സർവീസിൽ പ്രവേശിച്ച് ചെലാൻ സ്റ്റാറ്റസ് പരിശോധിക്കാം. എം പരിവാഹനിൽ ആർസി ബുക്കിന്റെ വിവരങ്ങൾ ചേർത്തിട്ടുള്ളവർക്ക് ആർസി നമ്പർ തിരഞ്ഞെടുത്താൽ ചെലാൻ വിവരങ്ങൾ ലഭിക്കും. അല്ലാത്തവർക്ക് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറും ഒപ്പം എൻജിൻ നമ്പറിന്റെയോ ഷാസി നമ്പറിന്റെയോ അവസാന 5 അക്കങ്ങളും നൽകണം. 

 

English Summary: Know AI Traffic Camera Challan Details Online

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com