ADVERTISEMENT

കാത്തിരിപ്പിനൊടുവില്‍ ഏറ്റവും പുതിയ മോഡല്‍ ഗൊറില 450 പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. 2.39 ലക്ഷം മുതല്‍ 2.54 ലക്ഷം രൂപ വരെ വില വരുന്ന ഗൊറില 450 ഹിമാലയന് സമാനമായ കരുത്തുള്ള വാഹനമാണ്. മൂന്നു മോഡലുകളിലെത്തുന്ന ഗൊറില 450ക്ക് അതേസമയം ഹിമാലയനേക്കാള്‍ 11 കിലോഗ്രാം ഭാരം കുറവുമാണ്. 

royal-enfield-guerrilla-450-5

ഹിമാലയനിലെ ലിക്വിഡ് കൂള്‍ഡ്, 452 സിസി ഷെര്‍പ 450 എന്‍ജിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഗൊറില 450ക്ക് നല്‍കിയിരിക്കുന്നത്. 8,000 ആര്‍പിഎമ്മില്‍ 40എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ പരമാവധി 40 എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ വാഹനം. ഒരേ എന്‍ജിനും കരുത്തുമെങ്കിലും രഹസ്യം ട്യൂണിങിലാണെന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ സാഷ്യപ്പെടുത്തല്‍. ഗൊറില 450യുടെ വ്യത്യസ്തത ഓടിക്കുമ്പോള്‍ അറിയാനാവുമെന്ന് ചുരുക്കം. മികച്ച് റൈഡിങ് ഉറപ്പിക്കാൻ സ്‌ലിപ്പിങ് ആന്റ് അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ ബോക്‌സ് കൂടി എത്തുന്നു. 

royal-enfield-guerrilla-450-2

ബാഴ്‌സലോണയില്‍ വെച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് ഗറില 450 പുറത്തിറക്കിയത്. ഹിമാലയന്‍ 450 പ്ലാറ്റ്‌ഫോമിലാണ് ഗൊറില 450 ഒരുക്കിയിരിക്കുന്നത്. റെട്രോ റോഡ്‌സ്റ്റര്‍ തീമില്‍ രൂപകല്‍പന ചെയ്തിട്ടുള്ള മോട്ടോര്‍സൈക്കിളാണ് ഗൊറില 450. റൗണ്ട് ഹെഡ്‌ലാംപ്, മെലിഞ്ഞ ഇന്ധന ടാങ്ക്, മിനിമലിസ്റ്റ് ടെയില്‍ സെക്ഷന്‍ എന്നിവയെല്ലാം രൂപകല്‍പനയുടെ സവിശേഷതകളായി മാറുന്നു. ഒറ്റനോട്ടത്തില്‍ ഹിമാലയനോടു ചേര്‍ന്നു നില്‍ക്കുന്ന രൂപമാണ് ഗറില 450യുടേത്. മുന്നില്‍ 43 എംഎം ടെലസ്‌കോപിക് ഫോര്‍കും പിന്നില്‍ മോണോ ഷോക് സെറ്റ് അപ്പുമാണ് നല്‍കിയിരിക്കുന്നത്. 

royal-enfield-guerrilla-450-4

അനലോഗ്, ഡാഷ്, ഫ്‌ളാഷ് എന്നിങ്ങനെ മൂന്നു മോഡലുകൾ. വില യഥാക്രമം 2.39 ലക്ഷം, 2.49 ലക്ഷം, 2.54 ലക്ഷം രൂപ. ഈ മൂന്നു മോഡലുകളില്‍ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഗൊറില 450 എത്തുന്നു. അനലോഗ്(സ്‌മോക്, പ്ലായ ബ്ലാക്ക്), ഡാഷ്(പ്ലായ ബ്ലാക്ക്, ഗോള്‍ഡ് ഡിപ്), ഫ്‌ളാഷ്(യെല്ലോ റിബണ്‍, ബ്രാവ ബ്ലൂ) എന്നിവയാണ് നിറങ്ങള്‍. 

royal-enfield-guerrilla-450-1

17 ഇഞ്ച് അലോയ് വീലുള്ള ഗൊറില 450യുടെ മുന്‍ ടയറുകള്‍ക്ക് 120/70 വലിപ്പവും പിന്‍ ടയറിന് 160/60 വലിപ്പവുമുണ്ട്. 310 എംഎം വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകള്‍ മുന്നിലും 270എംഎം വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകള്‍ പിന്നിലും നല്‍കിയിട്ടുണ്ട്. 2,090 എംഎം നീളവും 833 എംഎം വീതിയും 1,125 എംഎം ഉയരവുമുള്ള മോട്ടോര്‍ സൈക്കിളാണിത്. വീല്‍ബേസ് 1,440 എംഎം. 186 കിലോഗ്രാം ഭാരമുള്ള ഗൊറില 450ക്ക് ഹിമാലയനേക്കാള്‍ 11കിഗ്രാം ഭാരം കുറവാണ്. 

എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും ടെയില്‍ ലൈറ്റുകളും. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള 4.0 ഇഞ്ച് റൗണ്ട് ടിഎഫ്ടി ഡിസ്‌പ്ലേ. ഗൂഗിള്‍ മാപ്‌സ് നാവിഗേഷന്‍, മീഡിയ കണ്‍ട്രോള്‍സ്, ഡ്യുവല്‍ ചാനല്‍ എബിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 

royal-enfield-guerrilla-450

ഇന്ത്യന്‍ വിപണിയില്‍ ഒത്ത എതിരാളികളുള്ള മിഡ് സൈസ്ഡ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലേക്കാണ് ഗൊറില 450യുടെ വരവ്. ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440, ട്രയംഫ് സ്പീഡ് 400, ഹീറോ മാവ്‌റിക് 440, ഹസ്‌ക്‌വര്‍ണ സ്വാര്‍ട്പിലെന്‍ 401 എന്നിവരാണ് ഗൊറില 450യുടെ പ്രധാന എതിരാളികള്‍.

English Summary:

Know More About Royal Enfield Guerrilla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com