ADVERTISEMENT

ബോളിവുഡിന്റെ പുതുസൗന്ദര്യം അനന്യ പാണ്ഡെ തന്റെ യാത്രകൾക്കായി പുതിയൊരു കൂട്ടിനെ കണ്ടെത്തിയിരിക്കുന്നു. റേഞ്ച് റോവറിന്റെ ആഡംബര എസ് യു വി യാണ് താരസുന്ദരിയുടെ യാത്രകളിൽ ഇനി ഒപ്പം കൂടുക. ഏകദേശം 2.7 കോടി രൂപ വില വരുന്ന വാഹനത്തിനായി ഫുജി വൈറ്റ് നിറമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യമുണ്ടായിരുന്ന റേഞ്ച് റോവർ സ്പോർടിനു പകരമായാണ് പുതിയ വാഹനം അനന്യ പാണ്ഡെയുടെ ഗാരിജിൽ എത്തിയിരിക്കുന്നത്. 

റേഞ്ച് റോവറിന്റെ 3.0  എച്ച്എസ്ഇ എൽഡബ്ള്യുബി വേരിയന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 3.0 ലീറ്റർ ആറ് സിലിണ്ടർ ഡീസൽ എൻജിനാണ് ഈ എസ് യു വിയിൽ. 345 ബി എച്ച് പി കരുത്തും 700 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഈ എൻജിൻ. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്. 

റേഞ്ച് റോവറിന്റെ മറ്റു വാഹനങ്ങൾ പോലെ തന്നെ ആഡംബരം നിറഞ്ഞതാണ് ഈ എസ് യു വിയുടെയും അകത്തളം. പിവി പ്രൊ സോഫ്റ്റ്‌വെയർ ഉള്ള 13.1 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, 1600 വാട്ട് മെറിഡിയൻ സിഗ്നേച്ചർ സൗണ്ട് സിസ്റ്റം, 13.7 ഇഞ്ച് ഇൻസ്ട്രുമെന്റ് പാനൽ, ഹെഡ്സ് അപ് ഡിസ്പ്ലേ, 4 സോൺ ക്ലൈമറ്റ് കോൺട്രോൾ എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ  വാഹനത്തിലുണ്ട്.

English Summary:

Ananya Pandey’s Latest Acquisition: A Powerful Range Rover SUV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com