ADVERTISEMENT

ബജാജ് ട്രയംഫ് സഖ്യത്തിൽ പുറത്തിറക്കുന്ന ആദ്യ ബൈക്ക് സ്പീഡ് 400ന്റെ പ്രാരംഭ വില 2.23 ലക്ഷം രൂപ മുതൽ. ആദ്യം ബുക്ക് ചെയ്യുന്ന 10000 ബൈക്കുകള്‍ക്കായിരിക്കും 2.23 ലക്ഷം രൂപ. തുടർന്ന് ബൈക്കിന്റെ വില 2.33 ലക്ഷം രൂപയായിരിക്കുമെന്നും ട്രയംഫ് അറിയിക്കുന്നു. രണ്ടാമത്തെ ബൈക്ക് സ്ക്രാംബ്ലർ 400 എക്സിന്റെ വില പിന്നീട് പ്രഖ്യാപിക്കും. സ്ട്രീറ്റ് ട്വിന്‍ എന്ന മോഡലിനോടു വളരെ സാമ്യമുള്ള ഡിസൈനാണ് സ്പീഡ് 400ന്.

398 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തില്‍. ട്രയംഫ് വികസിപ്പിച്ച ടിആര്‍ സീരിസ് എന്‍ജിനാണിത്. 8000 ആർപിഎമ്മിൽ 40 എച്ച്പി കരുത്തും 6500 ആർപിഎമ്മിൽ 37.5 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. കെടിഎം 390 സിസി ലൈനപ് വാഹനങ്ങളുടേതിനു സമമാണ് എന്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ലിക്വിഡ് കൂള്‍ഡ് എൻജിനാണ് ഇത്. ട്രയംഫിന്റെ വലിയ വാഹനങ്ങളിലേതു പോലെ തന്നെ ത്രികോണാകൃതിയിലുള്ള എന്‍ജിന്‍ കവറും വാഹനത്തിനു വലതുവശത്തുണ്ട്. ബ്രിട്ടീഷ് നിര്‍മാതാക്കളായ ട്രയംഫിന്റെ നിര്‍മാണ മികവുകള്‍ വാഹനത്തിന്റെ ഭൂരിഭാഗം മേഖലകളിലും പ്രകടമാണ്.


ട്യൂബുലര്‍ സ്റ്റീലില്‍ നിര്‍മിച്ച സ്‌പൈന്‍-പെരിമീറ്റര്‍ ഹൈബ്രിഡ് ഫ്രെയിമാണ് വാഹനത്തിലുള്ളത്. 17 ഇഞ്ച് വീലുകളാണ് സ്പീഡ് 400 സീരിസില്‍. മെറ്റ്‌സെലര്‍ സോഫ്റ്റ് കോംപൗണ്ട് ടയറുകളാണ്. എല്‍ഇഡി ലൈറ്റ് സംവിധാനങ്ങളും, റൈഡ് ബൈ വയര്‍ സാങ്കേതിക വിദ്യയും ഡ്യുവല്‍ ചാനല്‍ എബിഎസ്, മാറ്റാന്‍ സാധിക്കുന്ന വിധത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും യുഎസ്ബി സി ചാര്‍ജിങ് പോര്‍ട്ട്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്നിവയും വാഹനത്തിലുണ്ട്.

 

English Summary: Triumph Speed 400 Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com