ജര്‍മനിയിലെ വലതുപക്ഷ തീവ്രവിരുദ്ധതയ്ക്കെതിരെ ബഹുജന പ്രകടനം
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ വലതുപക്ഷ തീവ്രവിരുദ്ധതയ്ക്കെതിരെ നടത്തിയ ബഹുജന പ്രകടനത്തില്‍ ആളുകളുടെ റെക്കോര്‍ഡ് പങ്കാളിത്വം. 10,000 ആളുകളാണ് പ്രകടനത്തിൽ പങ്കെടുക്കുന്നതിന് റജിസ്ററര്‍ ചെയ്തത്. അതേസമയം ഏകദേശം 80,000 പേര്‍ പ്രകടനത്തിൽ പങ്കെടുക്കാനായി എത്തിയെന്നാണ് റിപ്പോർട്ടുകൾ.യൂണിയനുകള്‍, പള്ളികള്‍, ബിസിനസ്സ് അസോസിയേഷനുകള്‍, പാര്‍ട്ടികള്‍, ക്ലബ്ബുകള്‍ എന്നിവയുടെ ഒരു സഖ്യത്തിന് പുറമേ, സെലിബ്രിറ്റികളും പ്രകടനത്തിന് ആഹ്വാനം ചെയ്തു.പാനിക് റോക്കര്‍ ഉഡോ ലിന്‍ഡന്‍ബെര്‍ഗ് ഉള്‍പ്പടെ നിരവധി സെലിബ്രിറ്റികള്‍ കൂടാതെ ബുണ്ടസ്ളിഗ ക്ലബ്ബുകള്‍ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് പ്രകടനം ആരംഭിച്ചപ്പോള്‍ 30,000 പേര്‍ അവിടെ ഉണ്ടായിരുന്നു, പ്രതീക്ഷിച്ചതിലും മൂന്നിരട്ടി. ഒടുവില്‍ സംഘാടകരുടെ കണക്കനുസരിച്ച് 80,000 പേരും പൊലീസിന്‍റെ കണക്കനുസരിച്ച് 50,000 പേരും ഉണ്ടായിരുന്നു. ജര്‍മനിയിലെ ജനാധിപത്യം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്നും പ്രകടനം ശബ്ദമുയര്‍ത്തുന്നു.