ADVERTISEMENT

ലണ്ടൻ ∙ ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ബറോസിനെ സ്വീകരിക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. യുകെ, അയർലൻഡ്, ജർമനി, ഓസ്ട്രിയ, ബെൽജിയം, ഡെന്മാർക്ക്, ലക്സംബർഗ്, നെതർലാൻഡ്, എസ്റ്റോണിയ, ഫ്രാൻസ്, അയർലൻഡ്, ലത്വിയ, ലിത്വാനിയ, മൾട്ട, നോർവേ, പോളണ്ട്, സ്വീഡൻ, ജോർജിയ, സ്വിറ്റ്സർലൻഡ്, സ്ലോവേക്കിയ, സ്ലോവേനിയ, ചെക്കിയ ഉൾപ്പടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ തിയറ്ററുകളിലാണ് ചിത്രം ഇന്ന് മുതൽ വിവിധ ദിവസങ്ങളിലായി പ്രദർശനം ആരംഭിക്കുക.

ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപായുള്ള പ്രചാരണം എന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങളിലെ വിതരണവകാശം നേടിയ ആർഎഫ്ടി ഫിലിസ് ലണ്ടനിലും പരിസര പ്രദേശങ്ങളിലും വാഹനത്തിൽ ചിത്രത്തിന്റെ ട്രെയിലറുകൾ പ്രദർശിപ്പിച്ചു. സ്വദേശീയരായവർക്ക് ഇതൊരു വിസ്മയക്കാഴ്ചയായിരുന്നു. മലയാളികളായ മോഹൻലാലിന്റെ നിരവധി ആരാധകർ വിവിധ ഇടങ്ങളിൽ പരസ്യവാഹനത്തെ സ്വീകരിച്ചു.

Image Credit: X/ LeoDasOff
Image Credit: X/ LeoDasOff

ആർഎഫ്ടി ഫിലിംസ് ഉടമ റൊണാൾഡ് തോണ്ടിക്കലാണ് പരസ്യ വാഹനം ക്രമീകരിച്ചത്. ഒരു ഇന്ത്യൻ സിനിമയ്ക്ക് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു പ്രചാരണം എന്ന് റൊണാൾഡ് തോണ്ടിക്കൽ മനോരമ ഓൺലൈനോട് പറഞ്ഞു. കുട്ടികൾക്ക് ഇഷ്ടപെടുന്ന ചിത്രമാണ് ബറോസ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ക്രിസ്മസ് പുതുവത്സര അവധിയിയിൽ യൂറോപ്യൻ മലയാളികളായ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിസ്മയം തന്നെയാണ് ബറോസ് എന്ന പ്രതീക്ഷയിലാണ് എല്ലാവരും. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് പ്രദർശനം.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം മാർക്ക് കിലിയനാണ്. ലിഡിയൻ നാദസ്വരത്തിന്റെ അതി ലളിതവും ഹൃദ്യവുമായ ഗാനങ്ങളാണ് മറ്റൊരാകർഷണം. മലയാളത്തിലുള്ള ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും ലക്ഷ്മി ശ്രീകുമാറും കൃഷ്ണദാസും ചേർന്നാണ്. ഇംഗ്ലിഷ് ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഫെർണാണ്ടോ ഗ്വെയ്‌റോ, മിഗ്വൽ ഗുറേറോ എന്നിവരാണ്. ക്രിയേറ്റിവ് ഹെഡ് ടി.കെ. രാജീവ് കുമാർ. എഡിറ്റിങ് ബി. അജിത് കുമാർ. അഡിഷനൽ ഡയലോഗ് റൈറ്റർ കലവൂർ രവികുമാർ. സ്റ്റണ്ട്സ് ജെ.കെ. സ്റ്റണ്ട് കോ ഓഡിനേറ്റർ പളനിരാജ്. ഗുരു സോമസുന്ദരം, മോഹൻ ശർമ, തുഹിൻ മേനോൻ എന്നിവർക്കൊപ്പം വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും ബറോസിൽ അഭിനയിച്ചിട്ടുണ്ട്.

English Summary:

Mohanlal Movie Barroz Rolling Through the Streets of London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com