ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന് പുതിയ ഭരണസമിതി

Mail This Article
നോർത്ത് ലിങ്കൺഷയർ ∙ യുകെയിലെ സ്കാൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സ്കാൻതോർപ്പിലെ ഓൾഡ് ബ്രംബി യുണെറ്റഡ് ചർച്ച് ഹാളിൽ നടന്ന അസോസിയേഷൻ ജനറൽ ബോഡി യോഗത്തിലാണ് 15 അംഗ കമ്മിറ്റിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.
ബിനോയി ജോസഫാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. അമൃത കീലോത്ത് - വൈസ് പ്രസിഡന്റ്, ദിൽജിത്ത് എ ആർ - സെക്രട്ടറി, സോണാ ക്ലീറ്റസ് - ജോയിന്റ് സെക്രട്ടറി, ലിബിൻ ജോർജ് - ട്രഷറർ സ്ഥാനങ്ങൾ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി ബിനു വർഗീസ്, വിദ്യാ സജീഷ്, സന്തോഷ് തോമസ്, ഫിയോണ ജോസഫ്, ബിജോ സെബാസ്റ്റ്യൻ എന്നിവരെയും തിരഞ്ഞെടുത്തു. വിപിൻ രാജു ഓഡിറ്ററായി തുടരും. ഡോ. പ്രീതി മനോജ്, ഹർഷ ഡോമിനിക്, അലീന കെ സാജു, ഡോയൽ രാജു എന്നിവരെ കമ്യൂണിറ്റി റപ്രസന്റേറ്റീവുകൾ ആയി നാമനിർദ്ദേശം ചെയ്തു. ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ലെസൻ, ഇവാനാ ബിനു വർഗീസ് എന്നിവർ യൂത്ത് റപ്രസന്റേറ്റീവുമാരായി പ്രവർത്തിക്കും.
അസോസിയേഷന്റെ അംഗങ്ങൾക്കായി ബാഡ്മിന്റൺ കോച്ചിങ്, ക്രിക്കറ്റ്, ബോളിവുഡ് ഡാൻസ് ക്ലാസ് അടക്കമുള്ള വിവിധ പരിപാടികൾ കഴിഞ്ഞ വർഷം അസോസിയേഷൻ നടത്തിയിരുന്നു. ഹൾ, ഗെയിൻസ്ബറോ, ഗൂൾ, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടാലന്റ് ഷോയും അവാർഡ് നൈറ്റും നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രശംസ നേടി.
അസോസിയേഷന്റെ ഈസ്റ്റർ/ വിഷു/ഈദ് ആഘോഷം ഏപ്രിൽ 21ന് നടക്കും. മേയ് 10 ന് ഇന്റർനാഷനൽ നഴ്സസ് ഡേ ആഘോഷവും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർഥിച്ചു.