ഖത്തറില്‍ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു
![qatar-fuel-prices qatar-fuel-prices](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2020/10/31/qatar-fuel-prices.jpg?w=1120&h=583)
Mail This Article
ദോഹ ∙ ഖത്തറില്‍ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വിലയില്‍ അഞ്ചു ദിര്‍ഹം വീതം കുറവ്. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.20 റിയാല്‍, സൂപ്പറിന് 1.25 റിയാല്‍, ഡീസലിന് 1.10 റിയാല്‍ എന്നിങ്ങനെയാണ് നവംബറിലെ നിരക്ക്.
ഒക്‌ടോബറില്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.25 റിയാലും സൂപ്പറിന് 1.30 റിയാലും ഡീസലിന് 1.15 റിയാലുമായിരുന്നു നിരക്ക്. ഒക്‌ടോബറില്‍ ഇന്ധനവിലയില്‍ 5-10 ദിര്‍ഹം വര്‍ധിപ്പിച്ചിരുന്നു.
2017 സെപ്റ്റംബര്‍ മുതലാണ് രാജ്യാന്തര എണ്ണവില അനുസരിച്ച് പ്രതിമാസം ഇന്ധനവില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയത്. ഖത്തര്‍ പെട്രോളിയമാണ് ഇന്ധനവില പ്രഖ്യാപിക്കുന്നത്.