ഓട്ടമാറ്റിക് സംവിധാനമെത്തി; വൈദ്യുതി മേഖലയിൽ തകരാർ പരിഹരിക്കാൻ മനുഷ്യസഹായം വേണ്ട

Mail This Article
ദുബായ്∙ സ്വയം നിയന്ത്രിത സംവിധാനത്തിലേക്ക് ദുബായിലെ വൈദ്യുതി വിതരണ രംഗം മാറിയതോടെ വിതരണ രംഗത്തെ തകരാർ കണ്ടെത്താനും പരിഹരിക്കാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും ഇനി മനുഷ്യ സഹായം വേണ്ട. ഓട്ടമാറ്റിക് സ്മാർട് റെസ്റ്ററേഷൻ സിസ്റ്റം എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് സംവിധാനം ഗൾഫ് രാജ്യങ്ങളിൽ ആദ്യമാണെന്ന് വൈദ്യുത, ജല വിതരണ വകുപ്പ് അറിയിച്ചു. സാങ്കേതിക വിദ്യയുടെ വളർച്ചയെ പൂർണമായും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമാണ് മാറ്റം. പുതിയ സംവിധാനം വൈദ്യുതി വിതരണ മേഖലയുടെ കാര്യശേഷി വർധിപ്പിക്കും. 14700 കോടി രൂപ മുതൽമുടക്കുള്ളതാണ് പുതിയ സംവിധാനം.