ADVERTISEMENT

ദുബായ്∙ വേനൽച്ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നു തീപടരാനുള്ള സാഹചര്യമുണ്ടെന്നു ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ സുരക്ഷിതമാക്കി സൂക്ഷിക്കണം.

 

ഉപകരണങ്ങൾ സുരക്ഷിതമാണോയെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. മേന്മയുള്ള വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കണം. അറ്റകുറ്റപ്പണിക്ക് അംഗീകൃത ടെക്നീഷനെ മാത്രം വിളിക്കണമെന്ന് ദീവ പറഞ്ഞു. നിശ്ചിത വൈദ്യുതി ശേഷിക്കു മുകളിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കരുത്.

 

ഒരു പ്ലഗ്ഗിൽ തന്നെ ഒന്നിലധികം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.  വയറുകൾ മുറിച്ചിട്ടുണ്ടെങ്കിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കണം. കേടായ ഉപകരണങ്ങൾ മാറ്റി വാങ്ങുകയോ വൈദ്യുതി കടന്നു പോകാത്ത വിധം സുരക്ഷിതമാക്കുകയോ വേണം. വീടിന്റെ ഇടനാഴി, വാതിലുകൾ, ജനലുകൾ എന്നിവയിലൂടെ വയറുകൾ കടത്തി വിടരുത്. 

 

ഉപകരണങ്ങളിൽ വേണം മുൻകരുതൽ

 

∙ ഇലക്ട്രിക് ഹീറ്റർ, വാട്ടർ ബോയിലർ, അയേൺ ബോക്സ്, അവ്ൻ തുടങ്ങിയവ ഉപയോഗശേഷം പ്ലഗ്ഗിൽ നിന്ന് വയർ വിച്ഛേദിക്കാം. 

 

∙ ഇലക്ട്രിക് കെറ്റിലിൽ വെള്ളം ചൂടാക്കുമ്പോൾ മതിയായ അളവിൽ വെള്ളമുണ്ടെന്ന് ഉറപ്പിക്കാം. 

 

∙ വൈദ്യുതി ഉപകരണങ്ങൾ കാണാവുന്ന സ്ഥലത്തും വെളിച്ചവും വായുവും കടക്കുന്ന സ്ഥലത്തും വയ്ക്കുക

 

∙ തുണിക്കെട്ടിനടിയിൽ, കർട്ടനു പിന്നിൽ തുടങ്ങി തീ പെട്ടെന്നു പടരുന്ന സ്ഥലങ്ങളിൽ നിന്ന് ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കുക. 

 

∙ വൈദ്യുതി ഉപകരണങ്ങൾ, സ്വിച്ച് ബോർഡ് തുടങ്ങിയവയിൽ പൊടി അടിയുന്നത് ഒഴിവാക്കുക. 

 

∙ ഉപകരണങ്ങൾക്ക് പിന്നിൽ മതിയായ സ്ഥലമുണ്ടെന്ന് ഉറപ്പാക്കുക. ഭിത്തിയുമായി ചേർന്ന് ചൂടു കൂടി അപകടം ഒഴിവാക്കാനാണിത്. 

 

∙ കൃത്യമായ ഇടവേളകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യുക. 

 

∙ ദീവയുടെ സ്മാർട് ആപ്പിൽ വിശ്വസിക്കാവുന്ന ഇലക്ട്രീഷന്മാരുടെയും സേവന ദാതാക്കളുടെയും പട്ടിക ലഭ്യമാണ്. 

 

∙ ദീവയുടെ ആപ് ഉപയോഗിച്ചുള്ള ബുക്കിങ്ങിന് സർവീസ് ചാർജ് ഡിസ്കൗണ്ടും ലഭിക്കും.

English Summary: DEWA shares tips on how residents should use electrical appliances during summer.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com