ADVERTISEMENT

കുവൈത്ത് സിറ്റി ∙ രാജ്യത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം. മന്ത്രിസഭയാണ് ടൂറിസം പ്രോജക്റ്റ് കമ്പനിക്ക്  വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും രാജ്യത്തിന്റെ ടൂറിസം മേഖല മെച്ചപ്പെടുത്താനും  നിർദ്ദേശം നൽകിയത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കണമെന്നും മന്ത്രിസഭ നിർദേശിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് രാജ്യത്തെ വിനോദസഞ്ചാര പദ്ധതികളുടെ അവലോകനം നടന്നത്. ഈ വർഷം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിവരിക്കുന്ന ടൂറിസം പ്രോജക്ട് കമ്പനിയുടെ പ്രസന്റേഷൻ കാബിനറ്റ് യോഗം അവലോകനം ചെയ്തു. അൽ-മെസില ബീച്ചിലെ വാട്ടർ ഫ്രണ്ട് അൽ-ഷാബ് മറൈൻ ക്ലബ്, റാസ് അൽ-അർള്  ക്ലബ് അൽ-ഖൈറാൻ പാർക്ക് തുടങ്ങിയ പദ്ധതികൾ ആണ് ഈ വർഷം പൂർത്തിയാകാനുള്ളത്. അടിസ്ഥാന വിനോദ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ടൂറിസം പ്രോജക്ട് കമ്പനിയുടെ പരിശ്രമങ്ങളെ  മന്ത്രിസഭ അഭിനന്ദിച്ചു.

English Summary:

Council of Ministers Urges Rapid Tourism Sector Development in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com