ADVERTISEMENT

ദുബായ്∙ ലോകപ്രശസ്തമായ ദുബായിലെ ഗ്ലോബൽ വില്ലേജ്  സീസൺ 29 ന്‍റെ തീയതി അധികൃതർ വെളിപ്പെടുത്തി. ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെയാണ് വിനോദം, ഭക്ഷണം, ഷോപ്പിങ്, കുട്ടികൾക്ക് വിനോദങ്ങൾ എന്നിവയ്‌ക്കായുള്ള ഗള്‍ഫിലെ തന്നെ പ്രമുഖ മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനായ ഗ്ലോബൽ വില്ലേജ് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുക.

ഗ്ലോബൽ വില്ലേജ് കഴിഞ്ഞ സീസണിലെ കാഴ്ച. ചിത്രം:മനോരമ
ഗ്ലോബൽ വില്ലേജ് കഴിഞ്ഞ സീസണിലെ കാഴ്ച. ചിത്രം:മനോരമ

10 ദശലക്ഷത്തിലേറെ സന്ദർശകരുമായി പുതിയ റെക്കോർഡ് സൃഷ്ടിച്ച സീസൺ 28 ന്‍റെ ശ്രദ്ധേയമായ വിജയത്തെത്തുടർന്നുള്ള വർഷമായതിനാൽ ഈ സീസണിൽ ഒട്ടേറെ പുതിയ ആകർഷണങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.  25 വർഷത്തിലേറെയായി രാജ്യാന്തര സംസ്‌കാരങ്ങൾ, പാചകരീതികൾ, വിനോദങ്ങൾ എന്നിവയുടെ പ്രദർശനം വാഗ്ദാനം ചെയ്യുന്ന ആഗോളഗ്രാമം യുഎഇയിലെ താമസക്കാരുടെയും സന്ദർശകരുടെയും പ്രമുഖ ലക്ഷ്യസ്ഥാനമാണ്. കൂടുതൽ സാംസ്കാരിക പ്രാതിനിധ്യങ്ങൾ, ഇതുവരെ കണ്ടിട്ടില്ലാത്ത വിനോദം, ആവേശകരമായ അടിസ്ഥാനസൗകര്യ നവീകരണങ്ങൾ എന്നിവ ഈ സീസണിലെ പ്രത്യേകതയാണെന്ന് അധികൃതർ പറഞ്ഞു.  ഈ കുടുംബ-സൗഹൃദ ലക്ഷ്യസ്ഥാനത്തിന്‍റെ ആരാധകർ പുതിയ സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ലോകത്തെങ്ങുനിന്നുമുള്ള സന്ദർശകർ ഗ്ലോബൽ വില്ലേജിലെ ഓരോ മുക്കും മൂലയും അനുഭവിക്കാൻ ഒത്തുകൂടും. 

ഗ്ലോബൽ വില്ലേജ് കഴിഞ്ഞ സീസണിലെ കാഴ്ച. ചിത്രം:മനോരമ
ഗ്ലോബൽ വില്ലേജ് കഴിഞ്ഞ സീസണിലെ കാഴ്ച. ചിത്രം:മനോരമ

കഴിഞ്ഞ സീസണിൽ  27 പവിലിയനുകളിലായി 90 ലോക സംസ്കാരങ്ങള്‍ പ്രദർശിപ്പിച്ചു.   400-ലേറെ കലാകാരന്മാർ പങ്കെടുത്തു. സന്ദർശകർ 40,000-ത്തിലേറെ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചു.  200-ലേറെ റൈഡുകളും വിനോദ ആകർഷണങ്ങളും 3,500-ലേറെ ഷോപ്പിങ് ഔട്ട്‌ലെറ്റുകളും 250 ഡൈനിങ് കേന്ദ്രങ്ങളും ഉണ്ടായിരുന്നു. വേനൽക്കാലമാകുന്നതോടെയാണ് ഗ്ലോബൽ വില്ലേജ് എല്ലാ വർഷവും അടയ്ക്കുന്നത്. ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ സാധാരണയായി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യമാണ്. പുതിയ സീസണിന്‍റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അധികൃതർ പുറത്തുവിടും

English Summary:

Global Village Season 29: October 16 to May 11.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com