ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദോഹ ∙ ഖത്തറിലെ​ പ്രമുഖ മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും  കലാ-സാമൂഹിക മേഖലയിലെ നിറ സാന്നിധ്യവുമായ കെ. മുഹമ്മദ്​ ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം.

മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണ്​. ഖത്തർ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്ന കെ മുഹമ്മദ് ഇസ അലി ഇൻറർനാഷനൽ ഗ്രൂപ്പ്​ ജനറൽ മാനേജറാണ്. ​

ഫുട്​ബോൾ സംഘാടകനും മാപ്പിളപ്പാട്ട്​ ഗായകനും ആസ്വാദകനുമെന്ന നിലയിൽ നാലു പതിറ്റാണ്ടിലേറെ ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നാണ്​ വിടവാങ്ങൽ. 

1976ൽ തന്‍റെ 19-ാം വയസ്സിൽ കപ്പൽ കയറി ഖത്തറിലെത്തി. നിരവധി കലാകാരന്മാരെ ദോഹയിൽ  എത്തിക്കുന്നതിനും അവർക്ക് വേദിയൊരുക്കുന്നതിലും മുൻപന്തിയിൽ ഉണ്ടായിരുന്ന മുഹമ്മദ്.,  അവശരായ കലാകാരന്മാരെ കണ്ടെത്തുന്നതിനും അവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ  നൽകുന്നതിനും മുന്നിൽ ആയിരുന്നു. ഖത്തറിലെ ഏറ്റവും വലിയ ഫുട്ബോൾ കൂട്ടായ്മയായ ഖിഫിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കെ മുഹമ്മദ് ഒരു മികച്ച സ്പോർട്സ് പ്രേമി കൂടിയായിരുന്നു. കുടുംബസമേതം പതിറ്റാണ്ടുകളായി ഖത്തറിലാണ് താമസം.

English Summary:

Malayali businessman K. Muhammed Isa passes away in Qatar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com