പ്രവാസി മലയാളി സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

Mail This Article
×
ബുറൈദ ∙ സൗദി അറേബ്യയിലെ ബുറൈദയിലെ താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തനൂർ സ്വദേശി ജയദേവനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുറൈദയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. മുറിയുടെ അകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മുറി തുറന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
English Summary:
Kollam native pravasi malayali found dead in Saudi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.