ദുബായ് ∙ ഈദ് അവധിക്കായി ആളുകൾ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സാഹചര്യത്തിൽ എയർപോർട്ടിലേക്ക് അല്ലാത്ത വാഹനങ്ങൾ മറ്റു വഴികൾ തിരഞ്ഞെടുക്കണമെന്ന് ആർടിഎ അഭ്യർഥിച്ചു.
എയർപോർട്ട് റോഡിലെ തിരക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. എയർപോർട്ടിലേക്കുള്ള വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ ഇത് വഴിയൊരുക്കും. ഷെയ്ഖ് റാഷിദ് റോഡ്, നാദ് അൽ ഹമർ റോഡുകളിൽ ഏതെങ്കിലും ഉപയോഗിച്ചാൽ എയർപോർട്ട് റോഡിലെ തിരക്ക് കുറയും.
ഈദ് അവധിക്ക് 36 ലക്ഷം യാത്രക്കാരെയാണ് വിമാനത്താവളം പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 7വരെ തിരക്ക് തുടരും. ഏപ്രിൽ 5ന് ആണ് ഏറ്റവും കൂടുതൽ തിരക്ക്. അന്ന് 3.09 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിൽ എത്തുക.
English Summary:
Non-airline travelers advised to avoid airport road in UAE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.