ADVERTISEMENT

വാഷിങ്‌ടൻ ഡിസി ∙ തിങ്കളാഴ്ച സെനറ്റ് മാർക്കോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ  കാബിനറ്റ് നോമിനികളിൽ ആദ്യത്തേതായി അദ്ദേഹം മാറി. 

2011 മുതൽ റൂബിയോ സെനറ്റിൽ ഫ്ലോറിഡയെ പ്രതിനിധീകരിച്ചു. ട്രംപിന്‍റെ സ്ഥാനാരോഹണത്തോടെ തിങ്കളാഴ്ച പദവിയിൽ രാജിവച്ചു. 53 കാരനായ റൂബിയോക്കു വിപുലമായ വിദേശനയ പരിചയമുണ്ട്.

ചൈന, ഇറാൻ, വെനിസ്വേല, ക്യൂബ എന്നിവയിൽ കടുത്ത നിലപാടുകൾ സ്വീകരിച്ച റൂബിയോ, റഷ്യയുടെ യുക്രെയ്നിലെ യുദ്ധം, മിഡിൽ ഈസ്റ്റിലെ തുടർച്ചയായ അക്രമം, തായ്‌വാനെതിരെയുള്ള ചൈനയുടെ ആക്രമണം, എന്നിവയുൾപ്പെടെ നിരവധി ആഗോള വെല്ലുവിളികൾ നേരിടുന്ന സമയത്താണ് മാർക്കോ റൂബിയോ ചുമതലയേൽക്കുന്നത്.

English Summary:

Senate Confirms Marco Rubio as President Trump’s Secretary of State

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com