ADVERTISEMENT

ഡാലസ്∙ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ഡാലസ് ഡൗൺടൗണിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി സംഘടിപ്പിച്ചു. ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിൻ അമേരിക്കൻ സിറ്റിസൺസ് (LULAC) സംഘടിപ്പിച്ച റാലി ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡാലസ് ഡൗൺടൗണിലെ 2215 റോസ് അവന്യൂവിലുള്ള കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പിൽ നിന്നാരംഭിച്ചു. റാലിയിൽ 15,000 പേർ പങ്കെടുത്തതായി ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിൻ അമേരിക്കൻ സിറ്റിസൺസ്പ്രസിഡന്റ് ഡൊമിംഗോ ഗാർസിയ അറിയിച്ചു

ഹൂസ്റ്റണിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ആൽ ഗ്രീൻ റാലിയിൽ പങ്കെടുത്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കോൺഗ്രസിലെ പ്രസംഗം തടസ്സപ്പെടുത്തിയതിന് യുഎസ് ഹൗസ് പ്രതിനിധി ഗ്രീനിനെ അടുത്തിടെ വിമർശിച്ചിരുന്നു. ഡാലസ് കൗണ്ടി ജഡ്‌ജി ക്ലേ ജെങ്കിൻസും പരിപാടിയിൽ പങ്കെടുത്തു. 

English Summary:

Thousands March In Dallas To Protest Trump's Immigration Policies

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com