ഷാംപൂ താരൻ കളയുന്നത് എങ്ങനെ?
![how-does-shampoo-remove-dandruff Representative Image. Photo Credit : M-Production / Shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/health/well-being/images/2022/7/31/how-does-shampoo-remove-dandruff.jpg?w=1120&h=583)
Mail This Article
താരനെ തുരത്താൻ പലതരം ഷാംപൂ വിപണിയിലുണ്ട്. ഷാംപൂ താരന്റെ ശത്രു ആകുന്നത് എങ്ങനെയെന്ന് അറിയണമെങ്കിൽ താരൻ എന്താണെന്ന് മനസ്സിലാക്കണം. മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ചർമ്മത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരുതരം ഫംഗസ് ആണ് മലേസീസ്സിയ ഫർഫർ (Malassezia furfur). ഈ ഫംഗസിന്റെ അധിക വളർച്ചയാണ് താരന് കാരണമാകുന്നത്. ഈ ഫംഗസ് ചർമത്തിന്റെ പുറംപാളിയിലെ കോശങ്ങളായ കെരാറ്റിനോസൈറ്റ് (Keratinocytes) വിഭജിപ്പിച്ച് അധിക വ്യാപനത്തിന് ഇടയാക്കും. ഇത് തൊലിപ്പുറത്ത് ചെതുമ്പലുകൾ പോലെ പറ്റിച്ചേരുന്നു. ചൊറിയുമ്പോൾ ഇവയാണ് താരൻ തരികളായി പൊഴിഞ്ഞുവീഴുന്നത്.
കോൾടാർ, അഴുക്ക് ഇളക്കുന്ന സോപ്പ്, കീറ്റോകൊനാസോൾ (Ketoconazole), സെലീനിയം സൾഫൈഡ് എന്നിവയൊക്കെയാണ് താരനെ തുരത്തുന്ന ഷാംപൂവിലെ പ്രധാന ചേരുവകൾ. കോൾടാർ കെരാറ്റിനോസൈറ്റ് കോശവിഭജനം തടയും. സോപ്പ് താരൻ ചെതുമ്പലുകൾ രൂപപ്പെടുന്നത് ഇല്ലാതാക്കും. കീറ്റോകൊനാസോൾ ഫംഗസ് വളർച്ച തടയുന്നു. സെലീനിയം സൾഫൈഡിനും ഇതേ ഗുണമാണുള്ളത്. അതോടൊപ്പം അത് താരൻ തരികൾ രൂപപ്പെടുന്നത് ഇല്ലാതാക്കുകയും ചെയ്യും. ഇതെല്ലാം ചേരുന്നതോടെ താരൻ പറപറക്കും.
Content Summary : Health Tip - How does shampoo remove dandruff?