കഥകൊണ്ട് പ്രതിരോധം
.jpg?w=1120&h=583)
Mail This Article
×
ചാലിയാർ സമരം, മാറാട് കലാപാനന്തരകാലം, മുത്തങ്ങ സമരം ഇവയടക്കം ചില ജനകീയപ്രതിരോധസന്ദർഭങ്ങളിൽ എംടിയുടെ പങ്കാളിത്തം ഞാനോർക്കുന്നു. നാട്ടുകാർക്കു കൗതുകമായ ഒരു വന്യമൃഗപ്രദർശനം ക്രമേണ നാട്ടുകാരെ കൊന്നൊടുക്കുന്ന സംഹാര ഭീകരതയായി മാറുന്നതും ജനങ്ങളൊന്നിച്ച് ആ വന്യതയെ തുരത്തുന്നതുമായ റഷ്യൻ കഥ ചാലിയാർ സമരകാലത്ത് കോഴിക്കോട്ടെ പൊതുയോഗ പ്രസംഗത്തിൽ എംടി പറഞ്ഞതോർക്കുന്നു. മാവൂർ റയോൺസിന്റെ വശ്യമായ വരവ് ചാലിയാറിലും തീരങ്ങളിലും ദുരന്തം വിതച്ചതും വന്യമായ അവയെ പ്രതിരോധിച്ചുള്ള ജനമുന്നേറ്റമുണ്ടായതും ആ റഷ്യൻ കഥയിൽ ലയിപ്പിച്ചു. അതാണ് എംടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.